സർട്ടിഫിക്കറ്റുകളിൽ ആധാർ നന്പർ വേണമെന്നു യുജിസി
Wednesday, March 22, 2017 12:38 PM IST
ന്യൂ​ഡ​ൽ​ഹി: സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫോ​ട്ടോ​യും ആ​ധാ​ർ കാ​ർ​ഡ് ന​ന്പ​റും ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നു യു​ജി​സി. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു യു​ജി​സി നി​ർ​ദേ​ശം ന​ൽ​കി. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളി​ൽ കൃ​ത്രി​മം കാ​ണി​ക്കു​ന്ന​ത് ത​ട​യാ​നാ​ണ് ആ​ധാ​ർ ന​ന്പ​ർ ചേ​ർ​ക്കു​ന്ന​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം.

സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ കു​റ്റ​മ​റ്റ പ​രി​ശോ​ധ​ന​യ്ക്ക് ഫോ​ട്ടോ​യും ആ​ധാ​ർ ന​ന്പ​റും സ​ഹാ​യി​ക്കും. നി​ല​വി​ലു​ള്ള സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ​ക്കു പു​റ​മേ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും കൂ​ടാ​തെ മാ​ർ​ക്ക് ലി​സ്റ്റി​ലും ആ​ധാ​ർ ന​ന്പ​റി​നൊ​പ്പം ഫോ​ട്ടോ​യും പ​തി​ക്ക​ണ​മെ​ന്നാ​ണ് യു​ജി​സി നി​ർ​ദേ​ശം. പ​ഠി​ച്ച സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര്, കോ​ഴ്സി​ന്‍റെ സ്വ​ഭാ​വം എ​ന്നി​വ​യും സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം.


അ​തി​നി​ടെ, ഭാ​വി​യിൽ ഏ​ക തി​രി​ച്ച​റി​യി​ൽ കാ​ർ​ഡ് ആ​ധാ​ർ കാ​ർ​ഡാ​യി​രി​ക്കു​മെ​ന്ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്‌ലി ഇ​ന്ന​ലെ ലോ​ക്സ​ഭ​യി​ൽ വ്യ​ക്ത​മാ​ക്കി. വോ​ട്ടേ​ഴ്സ് തി​രി​ച്ച​റി​യി​ൽ കാ​ർ​ഡ്, പാ​ൻ കാ​ർ​ഡ് തു​ട​ങ്ങി​യ​വ​ക്കെ​ല്ലാം പ​ക​രം ആ​ധാ​ർ ഒ​റ്റ സം​വി​ധ​ന​മാ​ക്കു​മെ​ന്നാ​ണ് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ​ല​രും ഒ​ന്നി​ല​ധി​കം പാ​ൻ​കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ച്ചു വ​രു​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ ത​ന്നെ​യാ​ണ് ആ​ധാ​ർ കാ​ർ​ട് ആ​ദാ​യ​നി​കു​തി​ക്ക് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത്.
നി​ല​വി​ൽ 98 ശ​ത​മാ​നം പേ​ർ​ക്കും ആ​ധാ​ർ കൈ​വ​ശ​മു​ണ്ടെ​ന്നാ​ണ് ജ​യ്റ്റ്‌ലി പ​റ​ഞ്ഞ​ത്. ഇ​വ​ർ​ക്ക് ആ​ധാ​ർ ന​ന്പ​ർ ന​ൽ​കു​ക​യോ അ​ല്ലെ​ങ്കി​ൽ ആ​ധാ​റി​ന് അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നോ ഐ​ടി റി​ട്ടേ​ണ്‍ ന​ൽ​കു​ന്ന സ​മ​യ​ത്ത് വ്യ​ക്ത​മാ​ക്കാ​മെ​ന്നും ജ​യ്റ്റ്‌ലി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.