നാച്ചുറോപ്പതി യോഗ ഇൻസ്റ്റിറ്റ്യൂട്ട് നൂറനാട്ട് വേണമെന്നു കൊടിക്കുന്നിൽ
നാച്ചുറോപ്പതി യോഗ ഇൻസ്റ്റിറ്റ്യൂട്ട് നൂറനാട്ട് വേണമെന്നു കൊടിക്കുന്നിൽ
Thursday, March 23, 2017 12:35 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ആ​യൂ​ഷ് മ​ന്ത്രാ​ല​യം കേ​ര​ള​ത്തി​ൽ സ്ഥാ​പി​ക്കു​ന്ന നാ​ച്ചു​റോ​പ്പ​തി യോ​ഗ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ നൂ​റ​നാ​ട് ലെ​പ്ര​സി സാ​നി​ട്ടോ​റി​യ​ത്തി​ൽ തു​ട​ങ്ങ​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി . നൂ​റ​നാ​ട് ലെ​പ്ര​സി സാ​നി​ട്ടോ​റി​യ​ത്തി​ൽ നി​ന്നു ഇ​തി​നാ​യി 10 ഏ​ക്ക​ർ സ്ഥ​ലം വി​ട്ടു​ത​രാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ടു കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നും കൊ​ടി​ക്കു​ന്നി​ൽ ലോ​ക്സ​ഭ​യി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

ആ​യൂ​ർ​വേ​ദ- സി​ദ്ധ ചി​കി​ത്സ​യ്ക്കു പു​റ​മേ പ്ര​കൃ​തി ചി​കി​ത്സ​യ്ക്കും യോ​ഗ പ​രി​ശീ​ല​ന​ത്തി​നും കേ​ര​ള​ത്തി​ൽ വ​ന്പി​ച്ച സാ​ധ്യ​ത​ക​ളു​ണ്ട്. വ​ർ​ക്ക​ല​യി​ൽ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള പ്ര​കൃ​തി ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ൽ നി​ര​വ​ധി ആ​ളു​ക​ൾ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്നു​ണ്ട്.

പ്ര​കൃ​തി ചി​കി​ത്സ​യ്ക്കും യോ​ഗ പ​രി​ശീ​ല​ന​ത്തി​നും പു​റ​മ പ​ഠ​ന​ത്തി​നു​മാ​യി ദേ​ശീ​യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് സ്ഥാ​പി​ക്കാ​നു​ള്ള ആ​യൂ​ഷ് മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും കൊ​ടി​ക്കു​ന്നി​ൽ പ​റ​ഞ്ഞു. ആ​വ​ശ്യ​മാ​യ സ്ഥ​ലം ല​ഭി​ക്കാ​ത്ത​തു​മൂ​ലം കേ​ന്ദ്ര ആ​യൂ​ഷ് മ​ന്ത്രാ​ല​യം അ​നു​വ​ദി​ച്ച നാ​ച്ചു​റോ​പ്പ​തി യോ​ഗ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് കേ​ര​ള​ത്തി​ന് ന​ഷ്ട​മാ​കാ​തി​രി​ക്കു​വാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ൻ​കൈ എ​ടു​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ​യെ നേ​രി​ൽ ക​ണ്ട് കൊ​ടി​ക്കു​ന്നി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.
നൂ​റ​നാ​ട് ലെ​പ്ര​സി സാ​നി​ട്ടോ​റി​യ​ത്തി​ൽ 10 ഏ​ക്ക​ർ സ്ഥ​ലം ഇ​തി​നാ​യി ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.