എടിഎമ്മുകളിൽ നിന്നു വെള്ളവും
എടിഎമ്മുകളിൽ നിന്നു വെള്ളവും
Friday, March 24, 2017 12:59 PM IST
ഹൈ​ദ​രാ​ബാ​ദ്: എ​ടി​എ​മ്മു​ക​ളി​ൽ​നി​ന്ന് ഇ​നി വെ​ള്ള​വും ല​ഭി​ക്കും. തെ​ലു​ങ്കാ​ന​യി​ലാ​ണ് ജ​ന​ങ്ങ​ൾ​ക്കു വെ​ള്ളം ല​ഭി​ക്കു​ന്ന​തി​നാ​യി വാ​ട്ട​ർ എ​ടി​എ​മ്മു​ക​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. സേ​ഫ് വാ​ട്ട​ർ നെ​റ്റ്‌​വ​ർ​ക്ക് ഇ​ന്ത്യ എ​ന്ന സം​ഘ​ട​ന​യാ​ണ് ഇ​തി​നു പി​ന്നി​ൽ. തെ​ലു​ങ്കാ​ന​യി​ലു​ട​നീ​ളം 150ൽ ​അ​ധി​കം വാ​ട്ട​ർ എ​ടി​എ​മ്മു​ക​ൾ സ്ഥാ​പി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
20 ലി​റ്റ​ർ വെ​ള്ള​മാ​ണ് ഒ​രു ദി​വ​സം എ​ടി​എ​മ്മി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന​ത്. ഇ​തി​നാ​യി ല​ഭി​ച്ചി​രു​ന്ന സ്മാ​ർ​ട് കാ​ർ​ഡ് വാ​ട്ട​ർ എ​ടി​എം മെ​ഷീ​നി​ൽ സ്വൈ​പ് ചെ​യ്താ​ൽ മ​തി​യാ​വും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.