എംപിമാരുടെ ആനുകൂല്യങ്ങൾ സഭയുടെ പരമാധികാരമെന്നു സർക്കാർ
എംപിമാരുടെ ആനുകൂല്യങ്ങൾ സഭയുടെ പരമാധികാരമെന്നു സർക്കാർ
Friday, March 24, 2017 1:06 PM IST
ന്യൂ​ഡ​ൽ​ഹി: എം​പി​മാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ളും പെ​ൻ​ഷ​നും സം​ബ​ന്ധി​ച്ച വി​ഷ​യ​ങ്ങ​ളി​ൽ പൂ​ർ​ണ അ​ധി​കാ​രം പാ​ർ​ല​മെ​ന്‍റി​നാ​ണെ​ന്ന് സ​ർ​ക്കാ​ർ. ഇ​ന്ന​ലെ ലോ​ക്സ​ഭ​യി​ൽ പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി അ​ന​ന്ത് കു​മാ​റാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. മു​ൻ എം​പി​മാ​രു​ടെ പെ​ൻ​ഷ​ൻ സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ൽ സു​പ്രീം കോ​ട​തി നി​രീ​ക്ഷ​ണം ന​ട​ത്തി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ർ​ക്കാ​രി​ന്‍റെ വി​ശ​ദീ​ക​ര​ണം. എം​പി​മാ​രു​ടെ ആ​നൂ​കൂ​ല്യ​ങ്ങ​ളും മു​ൻ എം​പി​മാ​രു​ടെ പെ​ൻ​ഷ​നും സം​ബ​ന്ധി​ച്ച വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ന്‍റെ മാ​ത്രം അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​ന്ന വി​ഷ​യ​മാ​ണെ​ന്നാ​ണു മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​ക്കാ​ര്യ​ത്തി​ൽ സ​ഭ​യു​ടെ അ​വ​കാ​ശം അ​ലം​ഘ​നീ​യ​മാ​ണ്. എം​പി​മാ​രു​ടെ ശ​ന്പ​ളം, അ​ല​വ​ൻ​സു​ക​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​തി​ൽ അ​ധി​കാ​രം പാ​ർ​ല​മെ​ന്‍റി​നു മാ​ത്ര​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ സ​ഭ ഒ​ന്ന​ട​ങ്കം സ്പീ​ക്ക​ർ​ക്കൊ​പ്പ​മാ​ണെ​ന്നും അ​ന​ന്ദ്കു​മാ​ർ വ്യ​ക്ത​മാ​ക്കി. 80 ശ​ത​​മാ​നം മു​ൻ എം​പി​മാ​രും കോ​ടി​പ​തി​ക​ളാ​ണെ​ന്ന സു​പ്രീം കോ​ട​തി നി​രീ​ക്ഷ​ണം ഇ​ന്ന​ലെ എം​പി​മാ​ർ സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച​പ്പോ​ഴാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സു​പ്രീം കോ​ട​തി പാ​ർ​ല​മെ​ന്‍റി​ന്‍റെ അ​ധി​കാ​ര​ത്തി​ൽ കൈ ​ക​ട​ത്തു​ന്പോ​ൾ മു​ൻ ജ​ഡ്ജി​മാ​ർ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​തി​നെ സ​ർ​ക്കാ​രും ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് തൃ​ണ​മു​ൽ കോ​ണ്‍ഗ്ര​സ് നേ​താ​വ് സൗ​ഗ​ത റോ​യ് ആ​വ​ശ്യ​പ്പെ​ട്ടു.


മു​ൻ എം​പി​മാ​ർ​ക്ക് പെ​ൻ​ഷ​ൻ ഉ​ൾപ്പെടെ​യു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കു​ന്ന​ത് പ്ര​ഥ​മ​ദൃ​ഷ്ട്യാ അ​നാ​വ​ശ്യ​മാ​ണെ​ന്നു നി​രീ​ക്ഷി​ച്ച സു​പ്രീം കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ​യും അ​ഭി​പ്രാ​യം ആ​രാ​ഞ്ഞി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.