നീറ്റ്: പരീക്ഷാകേന്ദ്രം മാറ്റാൻ നാളെ വരെ അപേക്ഷിക്കാം
Saturday, March 25, 2017 12:44 PM IST
ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ, ഡെ​ന്‍റ​ൽ പ്ര​വേ​ശ​നപ​രീ​ക്ഷ​യാ​യ നീ​റ്റ് (നാ​ഷ​ണ​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ്) എ​ഴു​താ​നു​ള്ള കേ​ന്ദ്രം മാ​റ്റാ​നു​ള്ള അ​പേ​ക്ഷ ന​ൽ​കാ​ൻ നാ​ളെ​വ​രെ​യാ​ണു സ​മ​യം. cbseneet.nic.in ൽ ​പ​രീ​ക്ഷാ​കേ​ന്ദ്രം മാ​റ്റാ​നു​ള്ള ഓ​പ്ഷ​ൻ ന​ൽ​കാം.

കേ​ര​ള​ത്തി​ൽ ര​ണ്ടു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ (ക​ണ്ണൂ​ർ, തൃ​ശൂ​ർ) കൂ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തേ തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നീ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. മേ​യ് ഏ​ഴി​നു​ള്ള പ​രീ​ക്ഷ​യ്ക്ക് 23 കേ​ന്ദ്ര​ങ്ങ​ൾ​കൂ​ടി അ​നു​വ​ദി​ച്ച​തോ​ടെ മൊ​ത്തം 103 കേ​ന്ദ്ര​ങ്ങ​ൾ ആ‍യി.2016-ലെ ​നീ​റ്റി​ന് 8.03 ല​ക്ഷം കു​ട്ടി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​ത്ത​വ​ണ 11,35,104 പേ​ർ അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്. 41.42 ശ​ത​മാ​നം വ​ർ​ധ​ന. ക​ർ​ണാ​ട​ക​ത്തി​ൽ മൈ​സൂ​രു, ഉ​ടു​പ്പി, ദാ​വ​ൺ​ഗ​രെ, ഹുബ്ബി​ലി, ത​മി​ഴ്നാ​ട്ടി​ലെ നാ​മ​ക്ക​ൽ, തി​രു​ന​ൽ​വേ​ലി, വെ​ല്ലൂ​ർ എ​ന്നി​വ​യും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചു. സി​ബി​എ​സ്ഇ​യാ​ണു പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.