ആശുപത്രിയിലെത്തിച്ച വൃദ്ധയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു
ആശുപത്രിയിലെത്തിച്ച വൃദ്ധയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നു
Monday, March 27, 2017 1:54 PM IST
ഭോ​​പ്പാ​​ൽ: അ​​വ​​ശ​​നി​​ല​​യി​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച വൃ​​ദ്ധ​​യെ തെ​​രു​​വു​​നാ​​യ്ക്ക​​ൾ ക​​ടി​​ച്ചു​​കീ​​റി കൊ​​ന്നു ഭ​​ക്ഷ​​ണ​​മാ​​ക്കി. മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ രാ​​ജ്ഗ​​ഡി​​ലാ​​ണു ദാ​​രു​​ണ​​മാ​​യ സം​​ഭ​​വം ന​​ട​​ന്ന​​ത്.

തെ​​രു​​വി​​ൽ അ​​ല​​ഞ്ഞു​​ന​​ട​​ന്നി​​രു​​ന്ന ബി​​സ്മി​​ല്ല എ​​ന്ന എ​​ണ്‍​പ​​തു​​കാ​​രി​​യെ പോ​​ലീ​​സാ​​ണ് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ച​​ത്. ഈ​​മാ​​സം 19ന് ​​ഇ​​വി​​ടെ​​നി​​ന്നു വൃ​​ദ്ധ​​യെ കാ​​ണാ​​താ​​യി​​രു​​ന്നെ​​ങ്കി​​ലും വി​​വ​​രം ആ​​ശു​​പ​​ത്രി അ​​ധി​​കൃ​​ത​​രു​​ടെ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ടി​​രു​​ന്നി​​ല്ല. ക​​ഴി​​ഞ്ഞ​​ദി​​വ​​സം പ്ര​​സ​​വ വാ​​ർ​​ഡി​​നു സ​​മീ​​പ​​ത്ത് രൂ​​ക്ഷ ദു​​ർ​​ഗ​​ന്ധം അ​​നു​​ഭ​​വ​​പ്പെ​​ട്ട​​തി​​നെ​ത്തു​ട​​ർ​​ന്നു ന​​ട​​ത്തി​​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​​ണു​ വൃ​​ദ്ധ​​യു​​ടെ മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തി​​യ​​ത്.

മൃ​​ത​​ദേ​​ഹ​​ത്തി​​ന്‍റെ പ​​കു​​തി ഭാ​​ഗം നാ​​യ്ക്ക​​ൾ ഭ​​ക്ഷി​​ച്ച നി​​ല​​യി​​ലാ​​യി​​രു​​ന്നെ​ന്നു​ചീ​​ഫ് മെ​​ഡി​​ക്ക​​ൽ ഓ​​ഫീ​​സ​​ർ ഡോ.​​എ​​സ്.​​എ​​സ്.​​ഗു​​പ്ത പ​​റ​​ഞ്ഞു.


മൃ​​ത​​ദേ​​ഹ​​ത്തി​​ന്‍റെ മേ​​ൽ​​ഭാ​​ഗം പൂ​​ർ​​ണ​​മാ​​യി നാ​​യ്ക്ക​​ൾ ഭ​​ക്ഷ​​ണ​​മാ​​ക്കി. ആ​​രു​​ടെ​​യും ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ടാ​​തെ ആ​​ശു​​പ​​ത്രി​​യി​​ൽ​​നി​​ന്നു പു​​റ​​ത്തി​​റ​​ങ്ങി​​യ ഇ​​വ​​രെ നാ​​യ്ക്ക​​ൾ ക​​ടി​​ച്ചു​​കീ​​റി​​യ​​താ​​കാ​​നാ​​ണു സാ​​ധ്യ​​ത​​യെ​ന്നു ഡോ.​​എ​​സ്.​​എ​​സ്.​​ഗു​​പ്ത പ​​റ​​ഞ്ഞു.ആു​​പ​​ത്രി​​യി​​ൽ​​നി​​ന്ന് ഇ​​വ​​രെ കാ​​ണാ​​താ​​യി​​രു​​ന്നെ​​ങ്കി​​ലും അ​​ധി​​കൃ​​ത​​ർ പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യി​​രു​​ന്നി​​ല്ല. ഗു​​ണ ജി​​ല്ല​​യി​​ലെ മ​​ധു​​സു​​ദ​​ൻ​​ഗ​​ഡ് സ്വ​​ദേ​​ശി​​യാ​​യ വൃ​​ദ്ധ​​യു​​ടെ ശേ​​ഷി​​ച്ച ശ​​രീ​​ര​​ഭാ​​ഗ​​ങ്ങ​​ൾ ബ​ന്ധു​ക്ക​ൾ​ക്കു കൈ​മാ​റി. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.