ആം ആദ്മി എംഎൽഎ ബിജെപിയിൽ
ആം ആദ്മി എംഎൽഎ  ബിജെപിയിൽ
Monday, March 27, 2017 1:54 PM IST
ന്യൂ​ഡ​ൽ​ഹി: ആം ​ആ​ദ്മി പാ​ർ​ട്ടി എം​എ​ൽ​എ വേ​ദ് പ്ര​കാ​ശ് ബി​ജെ​പി​യി​ൽ ചേ​ർ​ന്നു. ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത വേ​ള​യി​ലാ​ണ് ആ​പ്പ് എം​എ​ൽ​എ​യു​ടെ ബി​ജെ​പി പ്ര​വേ​ശ​നം. എം​എ​ൽ​എ സ്ഥാ​ന​വും എ​ല്ലാ ഒൗ​ദ്യോ​ഗി​ക പ​ദ​വി​ക​ളും രാ​ജി​വെ​ക്കു​മെ​ന്നും നി​യ​മ​സ​ഭാ സ്പീ​ക്ക​ർ​ക്ക് ഉ​ട​ൻ രാ​ജി​ക്ക​ത്ത് സ​മ​ർ​പ്പി​ക്കു​മെ​ന്നും വേ​ദ് പ്ര​കാ​ശ് പ​റ​ഞ്ഞു.

സം​സ്ഥാ​ന ബി​ജെ​പി അ​ധ്യ​ക്ഷ​ൻ മ​നോ​ജ് തി​വാ​രി, ഉ​പാ​ധ്യ​ക്ഷ​ൻ ശ്യാം ​ജാ​ജു, നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വ് വി​ജേ​ന്ദ്ര ഗു​പ്ത എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് വേ​ദ് പ്ര​കാ​ശ് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. കൂ​ടു​ത​ൽ ആം ​ആ​ദ്മി എം​ൽ​എ​മാ​ർ ബി​ജെ​പി​യി​ലേ​ക്കു വ​രാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും അ​വ​രു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും ബി​ജെ​പി നേ​താ​വ് വി​ജേ​ന്ദ്ര ഗു​പ്ത പ​റ​ഞ്ഞു.
ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് അ​വ​രു​ടെ എം​എ​ൽ​എ മാ​രെ ശ്ര​ദ്ധി​ക്കാ​ൻ സ​മ​യ​മി​ല്ല. മ​ന്ത്രി​മാ​ർ അ​വ​രു​ടേ​താ​യ തി​ര​ക്കു​ക​ളി​ലാ​ണ്. ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ പോ​ലും താ​ൽ​പ​ര്യം കാ​ണി​ക്കാ​റി​ല്ല. ആം ​ആ​ദ്മി പാ​ർ​ട്ടി​യി​ലെ 35 എം​എ​ൽ​എ​മാ​രും നി​രാ​ശ​രാ​ണെ​ന്നും വേ​ദ് പ്ര​കാ​ശ് ആ​രോ​പി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​ടെ നേ​തൃ​ത്വം അം​ഗീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തി​നാ​ലാ​ണ് താ​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

2015 ലെ ​നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ൻ ആം ​ആ​ദ്മി പാ​ർ​ട്ടി​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല. ര​ണ്ട് വ​ർ​ഷ​മാ​യി ത​ന്‍റെ മ​ണ്ഡ​ല​മാ​യ ഭ​വാ​ന​യി​ൽ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും ന​ട​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് എം​എ​ൽ​എ രാ​ജി​വ​ച്ച് പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത് ആം ​ആ​ദ്മി പാ​ർ​ട്ടി​ക്ക് തി​രി​ച്ച​ടി​യാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.