കൃഷ്ണദാസിന്‍റെ ജാമ്യം റദ്ദാക്കാനാവില്ലെന്നു സുപ്രീംകോടതി
കൃഷ്ണദാസിന്‍റെ ജാമ്യം റദ്ദാക്കാനാവില്ലെന്നു സുപ്രീംകോടതി
Monday, March 27, 2017 2:08 PM IST
ന്യൂ​ഡ​ൽ​ഹി: ജി​ഷ്ണു പ്ര​ണോ​യി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നെ​ഹ്റു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ പി. ​കൃ​ഷ്ണ​ദാ​സി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാ​നാ​വി​ല്ലെ​ന്നു സു​പ്രീംകോ​ട​തി.

കൃ​ഷ്ണ​ദാ​സി​നു മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യ​തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​രും ജി​ഷ്ണു​വി​ന്‍റെ അ​മ്മ മ​ഹി​ജ​യും ന​ൽ​കി​യ ഹ​ർ​ജി​ക​ൾ ത​ള്ളി​ക്കൊ​ണ്ടാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ എ​സ്.​എ. ബോ​ബ്ഡെ, എ​ൽ. നാ​ഗേ​ശ്വ​ർ റാ​വു എ​ന്നി​വ​രു​ടെ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. ജി​ഷ്ണു​വി​ന്‍റെ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​യ കോ​ട​തി, നി​ല​വി​ൽ കൃ​ഷ്ണ​ദാ​സി​നു പ​ങ്കു​ണ്ടെ​ന്ന​തി​നു വ്യ​ക്ത​ത​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി. അ​ന്വേ​ഷ​ണ​ത്തി​ൽ കൃ​ഷ്ണ​ദാ​സി​നെ​തി​രേ തെ​ളി​വു​ണ്ടെ​ങ്കി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.


ജി​ഷ്ണു​വി​ന്‍റെ മ​ര​ണ​ത്തി​ൽ കൃ​ഷ്ണ​ദാ​സി​നു പ​ങ്കു​ണ്ടെ​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും മൊ​ഴി​യി​ൽനി​ന്നു വ്യ​ക്ത​മാ​ണെ​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​രി​നുവേ​ണ്ടി ഹാ​ജ​രാ​യ അ​റ്റോ​ർ​ണി ജ​ന​റ​ൽ മു​കു​ൾ റോ​ഹ്ത​ഗി വാ​ദി​ച്ചു. ജി​ഷ്ണു​വി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ​യാ​ണോ കൊ​ല​പാ​ത​ക​മാ​ണോ എ​ന്നു തെ​ളി​ഞ്ഞി​ട്ടി​ല്ല. അ​തി​നാ​ൽ, ഇ​വ​യി​ലെ​ല്ലാം സം​ശ​യ​ത്തി​ൽ നി​ൽ​ക്കു​ന്ന കൃ​ഷ്ണ​ദാ​സ് പു​റ​ത്തു​നി​ൽ​ക്കു​ന്ന​ത് അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നും തെ​ളി​വു​ക​ൾ ന​ശി​പ്പി​ക്കാ​നും ഇ​ട​യാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.