കാലവർഷം കുറയുമെന്നു പ്രവചനം
കാലവർഷം കുറയുമെന്നു പ്രവചനം
Monday, March 27, 2017 2:08 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ക്കൊ​ല്ലം രാ​ജ്യ​ത്തു കാ​ല​വ​ർ​ഷം പ​തി​വി​ലും കു​റ​വാ​കു​മെ​ന്നു പ്ര​വ​ച​നം. സ്വ​കാ​ര്യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ സ്ഥാ​പ​ന​മാ​യ സ്കൈമെ​റ്റ് ആ​ണ് പ്ര​വ​ചി​ച്ച​ത്. ദീ​ർ​ഘ​കാ​ല ശ​രാ​ശ​രി​യു​ടെ 95 ശ​ത​മാ​ന​ത്തി​ൽ താ​ഴെ മ​ഴ​യേ ല​ഭി​ക്കാ​നി​ട​യു​ള്ളൂ എ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്ന​ത്. എ​ൽ​ നിനോ പ്ര​തി​ഭാ​സം ജൂ​ലൈ മു​ത​ൽ കാ​ല​വ​ർ​ഷ​ത്തി​നു ഭീ​ഷ​ണി​യു​മാ​കും.

ജൂ​ണി​ൽ ശ​രാ​ശ​രി​യു​ടെ 102 ശ​ത​മാ​നം, ജൂ​ലൈ​യി​ൽ 94 ശ​ത​മാ​നം, ഓ​ഗ​സ്റ്റി​ൽ 93 ‍ശ​ത​മാ​നം, സെ​പ്റ്റം​ബ​റി​ൽ 96 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ മ​ഴ ല​ഭി​ക്കു​മെ​ന്നാ​ണു പ്ര​വ​ച​നം.

ഗ​വ​ൺ​മെ​ന്‍റി​ന്‍റെ കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​ടു​ത്ത​മാ​സ​മേ കാ​ല​വ​ർ​ഷ​ത്തെ​പ്പ​റ്റി പ്ര​വ​ച​നം ന​ട​ത്തൂ. ജൂ​ൺ ഒ​ന്നു മു​ത​ൽ സെ​പ്റ്റം​ബ​ർ 30 വ​രെ​യു​ള്ള കാ​ല​ത്തെ മ​ഴ​യാ​ണു കാ​ല​വ​ർ​ഷം എ​ന്ന തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ. പ​സ​ഫി​ക് സ​മു​ദ്ര​ത്തി​ൽ അ​സാ​ധാ​ര​ണ​മാ​യി ഊ​ഷ്മാ​വ് കൂ​ടു​ന്ന എ​ൽ​ നി​നോ പ്ര​തി​ഭാ​സം ഉ​ള്ള​പ്പോ​ൾ ഇ​ന്ത്യ​യി​ല​ട​ക്കം കാ​ല​വ​ർ​ഷ​മ​ഴ കു​റ​യാ​റു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.