അച്യുതാനന്ദന്‍റെ പരാമർശത്തോടു പ്രതികരിക്കാനില്ലെന്നു ചന്ദ്രശേഖരൻ
അച്യുതാനന്ദന്‍റെ പരാമർശത്തോടു പ്രതികരിക്കാനില്ലെന്നു ചന്ദ്രശേഖരൻ
Tuesday, March 28, 2017 1:40 PM IST
ന്യൂ​ഡ​ൽ​ഹി: ദേ​വി​കു​ളം എം​എ​ൽ​എ എ​സ്. രാ​ജേ​ന്ദ്ര​ൻ ഭൂ​മാ​ഫി​യ​യു​ടെ ആ​ളാ​ണെ​ന്ന വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ പ​രാ​മ​ർ​ശ​ത്തോ​ടു പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ. ഏ​തെ​ങ്കി​ലും സി​പി​എം എം​എ​ൽ​എ​മാ​ർ​ക്ക് ഭൂ​മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നു ക​രു​തു​ന്നി​ല്ലെ​ന്നു മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​റും പ്ര​തി​ക​രി​ച്ചു.

വി​എ​സ് എ​ന്തു പ​റ​ഞ്ഞു എ​ന്ന് അ​റി​യി​ല്ല. അ​ങ്ങ​നെ എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞ​തി​നെ​ക്കു​റി​ച്ചു പ്ര​തി​ക​രി​ച്ചു പു​തി​യ വി​വാ​ദ​മു​ണ്ടാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. മൂ​ന്നാ​റി​നെ കൈ​യേ​റ്റ​ക്കാ​രി​ൽ നി​ന്നു സം​ര​ക്ഷി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തി​ന​പ്പു​റം മ​റ്റൊ​ന്നും പ​റ​യാ​നി​ല്ലെ​ന്നും മ​ന്ത്രി​മാ​ർ വി​ശ​ദ​മാ​ക്കി.


അ​തേ​സ​മ​യം, മൂ​ന്നാ​റി​ലെ കൈ​യേ​റ്റം സം​ബ​ന്ധി​ച്ച് പ​ത്ര​ങ്ങ​ളി​ൽ വ​രു​ന്ന​തെ​ല്ലാം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് മ​ന്ത്രി സു​നി​ൽ​കു​മാ​ർ മ​റു​പ​ടി ന​ൽ​കി. സി​പി​എ​യു​ടെ മൂ​ന്നാ​റി​ലെ പാ​ർ​ട്ടി ഓ​ഫീ​സ് കൈ​യേ​റ്റ ഭൂ​മി​യി​ലാ​ണെ​ന്നു പ​ത്ര​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ചു പ​റ​യു​ന്നു​ണ്ട്. അ​തു ഞ​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ന്നി​ല്ല. അ​തു​പോ​ലെ പ​ല​തു​മു​ണ്ട്. കൈ​യേ​റ്റ​വും കൈ​വ​ശ​വും ര​ണ്ടാ​ണ്. അ​ത് ര​ണ്ടാ​യി ത​ന്നെ കാ​ണ​ണ​മെ​ന്നും മ​ന്ത്രി​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.