റെയിൽവേയുടെ ഫ്ളെക്സി റേറ്റ് പരിഷ്കരിക്കും
Tuesday, March 28, 2017 1:47 PM IST
ന്യൂ​ഡ​ൽ​ഹി: റെ​യി​ൽ​വേ​യു​ടെ ഫ്ളെ​ക്സി റേ​റ്റ് ടി​ക്ക​റ്റ് വി​ല്പ​ന​യി​ൽ വ​ലി​യ മാ​റ്റം​വ​രു​ത്തും. തി​ര​ക്ക​നു​സ​രി​ച്ച് ടി​ക്ക​റ്റ് നി​ര​ക്ക് കൂ​ട്ടു​ന്ന രീ​തി തി​രി​ച്ച​ടി​യാ​യ​താ​ണു കാ​ര​ണം. ആ​ദ്യ​ത്തെ 10 ശ​ത​മാ​നം പേ​ർ​ക്കു സാ​ധാ​ര​ണ നി​ര​ക്ക്, തു​ട​ർ​ന്ന് ഓ​രോ പ​ത്തു​ശ​ത​മാ​ന​ത്തി​നും നി​ര​ക്ക് പ​ത്തു​ശ​ത​മാ​നം കൂ​ട്ടും, പ​ര​മാ​വ​ധി വ​ർ​ധ​ന 50 ശ​ത​മാ​നം എ​ന്ന​താ​യി​രു​ന്നു രീ​തി. ഇ​തോ​ടെ മി​ക​ച്ച ട്രെ​യി​നു​ക​ളി​ൽ ആ​ൾ കു​റ​ഞ്ഞു. ഇ​നി 50 ശ​ത​മാ​നം സീ​റ്റി​ൽ സാ​ധാ​ര​ണ നി​ര​ക്കാ​ക്കും. രാ​ജ​ധാ​നി, ശ​താ​ബ് ദി, ​തു​ര​ന്തോ തു​ട​ങ്ങി​യ പ്രീ​മി​യം ട്രെ​യി​നു​ക​ളി​ലാ​ണ് ഫ്ളെ​ക്സി ടി​ക്ക​റ്റിം​ഗ്.

കൂ​ടു​ത​ൽ സീ​റ്റു​ക​ൾ കാ​ലി​യാ​യ​തി​നെ​ത്തു​ട​ർ​ന്നു ഡി​സം​ബ​റി​ൽ ചെ​റി​യ മാ​റ്റം​വ​രു​ത്തി​യി​രു​ന്നു. അ​ത​നു​സ​രി​ച്ച് കാ​ലി സീ​റ്റി​ൽ പ​ത്തു​ശ​ത​മാ​നം ഇ​ള​വ​നു​വ​ദി​ച്ചു. അ​തും ഫ​ല​പ്ര​ദ​മാ​യി​ല്ല. പു​തി​യ രീ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ത​യാ​റാ​ക്കി​വ​രു​ന്ന​തേ​യു​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.