തടവുകാർക്ക് ആധാർ നിർബന്ധമാക്കും
തടവുകാർക്ക് ആധാർ നിർബന്ധമാക്കും
Tuesday, March 28, 2017 1:47 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന മു​ഴു​വ​ൻ കു​റ്റ​വാ​ളി​ക​ളെ​യും ആ​ധാ​റി​ന്‍റെ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി. രാ​ജ്യ​ത്തെ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന നാ​ലു ല​ക്ഷ​ത്തോ​ളം പേ​രാ​ണ് ഇ​തോ​ടെ ആ​ധാ​റി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന​ത്. ജ​യി​ലി​ൽ ക​ഴി​യു​ന്ന​വ​രെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന​വ​രും തി​രി​ച്ച​റി​യി​ൽ രേ​ഖ​യാ​യി ആ​ധാ​ർ കാ​ർ​ഡ് കാ​ണി​ക്കേ​ണ്ടി വ​രും.

രാ​ജ്യ​ത്തെ 109 കോ​ടി ആ​ളു​ക​ൾ ആ​ധാ​ർ കാ​ർ​ഡ് എ​ടു​ത്തു ക​ഴി​ഞ്ഞു. അ​തി​നാ​ൽ ഇ​നി ജ​യി​ലി​ൽ ക​ഴി​യു​ന്ന​വ​ർ കൂ​ടി ആ​ധാ​റി​ന്‍റെ പ​രി​ധി​യി​ൽ വ​ര​ണ​മെ​ന്നാ​ണ് പ്രി​സ​ണ്‍സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ലും,ആ​ഭ്യ​ന്ത​ര വ​കു​പ്പി​ലെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യും സം​സ്ഥാ​ന​ങ്ങൾ​ക്കു എ​ഴു​തി​യ ക​ത്തി​ൽ വി​ശ​ദ​മാ​ക്കു​ന്ന​ത്.


ഇ​ത​നു​സു​രി​ച്ച് കു​റ്റ​വാ​ളി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ന്ന​ത്, പ​രോ​ൾ, സൗ​ജ​ന്യ നി​യ​മ​സ​ഹാ​യം, ഗ​താ​ഗ​തം, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ പ​രി​ശീ​ല​നം, ജ​യി​ൽ മോ​ച​നം തു​ട​ങ്ങി​യ ന​ട​പ​ടി​ക​ൾ​ക്ക് ആ​ധാ​ർ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ക്കു​ന്നു. 2015ലെ ​നാ​ഷ​ണ​ൽ ക്രൈം ​റി​ക്കാ​ർ​ഡ്സ് ബ്യൂ​റോ​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് രാ​ജ്യ​ത്ത് 1,401 ജ​യി​ലു​ക​ളി​ലാ​യി 4.19 ല​ക്ഷം ത​ട​വു പു​ള്ളി​ക​ളാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.