ജില്ലാ കോടതികളിൽ സിസിടിവി കാമറ സ്ഥാപിക്കണമെന്നു സുപ്രീംകോടതി
ജില്ലാ കോടതികളിൽ സിസിടിവി കാമറ സ്ഥാപിക്കണമെന്നു സുപ്രീംകോടതി
Wednesday, March 29, 2017 12:45 PM IST
ന്യൂ​ഡ​ൽ​ഹി: എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ര​ണ്ട് ജി​ല്ലാ കോ​ട​തി​ക​ളി​ൽ സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്ന് സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ദേ​ശം. കോ​ട​തി​ക്കു​ള്ളി​ലും പ​രി​സ​ര​ത്തെ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ലും സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണം. എ​ന്നാ​ൽ, ശ​ബ്ദം റെ​ക്കോ​ർ​ഡ് ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ല. വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​ര​മു​ള്ള അ​പേ​ക്ഷ​ക​ളി​ൽ ഈ ​ദൃ​ശ്യ​ങ്ങ​ളു​ടെ പ​ക​ർ​പ്പ് ന​ൽ​കാ​ൻ പാ​ടി​ല്ല. മൂ​ന്നു മാ​സ​ത്തി​നു​ള്ളി​ൽ ഇ​വ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി​ക​ൾ​ക്കു ന​ൽ​കി​യ നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു.

നീ​തി​പൂ​ർ​വ​മാ​യ വി​ധി പ്ര​സ്താ​വ​ത്തി​നാ​യി വി​ചാ​ര​ണ സ​മ​യ​ത്തു​ള്ള ശ​ബ്ദ​വും ദ്യ​ശ്യ​ങ്ങ​ളും റെ​ക്കോ​ർ​ഡ് ചെ​യ്യ​ണ​മെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി​യു​ടെ ന​ട​പ​ടി. എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ര​ണ്ട് ജി​ല്ലാ കോ​ട​തി​ക​ളി​ൽ സി​സി​ടി​വി ക്യാ​മ​റ​ക​ൾ സ്ഥാ​പി​ക്ക​ണം. ക്യാ​മ​റ​ക​ൾ എ​വി​ടെ സ്ഥാ​പി​ക്ക​ണ​മെ​ന്നു ഹൈ​ക്കോ​ട​തി​ക്കു തീ​രു​മാ​നി​ക്കാം. ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു കൊ​ടു​ക്ക​ണ​മെ​ങ്കി​ൽ അ​തു ഹൈ​ക്കോ​ട​തി​ക്കു തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ എ.​കെ. ഗോ​യ​ൽ, യു.​യു. ല​ളി​ത് എ​ന്നി​വ​രു​ടെ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ മ​ണീ​ന്ദ​ർ സിം​ഗും അ​മി​ക്ക​സ് ക്യൂ​റി ആ​ർ. വെ​ങ്ക​ട്ര​മ​ണി​യും സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.