എഡിഎംകെ ഗ്രൂപ്പുകളിൽ നാടകീയ നീക്കങ്ങൾ; ലയനത്തിനു സാധ്യതയെന്നു പനീർശെൽവം
Monday, April 17, 2017 1:36 PM IST
ചെ​​​​​​​ന്നൈ: ത​​​​​​​മി​​​​​​​ഴ്നാ​​​​​​​ട്ടി​​​​​​​ലെ ഭ​​​​​​​ര​​​​​​​ണ​​​​​​​ക​​​​​​​ക്ഷി​​​​​​​യാ​​​​​​​യ അ​​​​​​​ണ്ണാ ഡി​​​​​​​എം​​​​​​​കെ​​​​​​​യി​​​​​​​ൽ, ടി.​​​​​​​ടി.​​​​​​​വി. ദി​​​​​​​ന​​​​​​​ക​​​​​​​ര​​​​​​​ന്‍റെ ഒ​​​​​​​പ്പ​​​​​​​മു​​​​​​​ള്ള നേ​​​​​​​താ​​​​​​​ക്ക​​​​​​​ൾ ല​​​​​​​യ​​​​​​​ന​​​​​​​ച​​​​​​​ർ​​​​​​​ച്ച​​​​​​​ക​​​​​​​ൾ​​​​​​​ക്കാ​​​​​​​യി തങ്ങളെ സ​​​​​​​മീ​​​​​​​പി​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന് മ​​​​​​​റു​​​​​​​വി​​​​​​​ഭാ​​​​​​​ഗ​​​​​​​ത്തി​​​​​​​നു നേ​​​​​​​തൃ​​​​​​​ത്വം ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന മു​​​​​​​ൻ മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി ഒ. ​​​​​​​പ​​​​​​​നീ​​​​​​​ർ​​​​​​​ശെ​​​​​​​ൽ​​​​​​​വം. പാ​​​​​​​ർ​​​​​​​ട്ടി​​​​​​​യി​​​​​​​ലെ ഇ​​​​​​​രു​​​​​​​വി​​​​​​​ഭാ​​​​​​​ഗ​​​​​​​ങ്ങ​​​​​​​ളും ല​​​​​​​യി​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ളോ​​​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു പ​​​​നീ​​​​ർ​​​​ശെ​​​​ൽ​​​​വം. ല​​​​യ​​​​ന​​​​ച​​​​ർ​​​​ച്ച​​​​യ്ക്കു സ​​​​​​​ന്ന​​​​​​​ദ്ധ​​​​​​​മാ​​​​​​​ണെ​​​​​​​ന്നും പ​​​​​​​നീ​​​​​​​ർ​​​​​​​ശെ​​​​​​​ൽ​​​​​​​വം പ​​​​​​​റ​​​​​​​ഞ്ഞു.

ജയിലിൽ കഴിയുന്ന ജ​​​​​​​ന​​​​​​​റ​​​​​​​ൽ സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി വി.​​​​​​​കെ. ശ​​​​​​​ശി​​​​​​​ക​​​​​​​ല, ഡെ​​​​​​​പ്യൂ​​​​​​​ട്ടി സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി ദി​​​​​​​ന​​​​​​​ക​​​​​​​ര​​​​​​​ൻ എ​​​​​​​ന്നി​​​​​​​വ​​​​​​​രെ ഒ​​​​​​​ഴി​​​​​​​വാ​​​​​​​ക്കി ഒ​​​​​​​രു​​​​​​​വി​​​​​​​ഭാ​​​​​​​ഗം നേ​​​​​​​താ​​​​​​​ക്ക​​​​​​​ൾ പ​​​​​​​നീ​​​​​​​ർ​​​​​​​ശെ​​​​​​​ൽ​​​​​​​വ​​​​​​​ത്തി​​​​​​​നൊ​​​​​​​പ്പം ചേ​​​​​​​രു​​​​​​​മെ​​​​​​​ന്ന അ​​​​ഭ്യൂ​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ടെ​​​​യാ​​​​ണു പ​​​​നീ​​​​ർ​​​​ശെ​​​​ൽ​​​​വ​​​​ത്തി​​​​ന്‍റെ പ്ര​​​​തി​​​​ക​​​​ര​​​​ണം. ര​​​​​ണ്ടി​​​​​ല ചി​​​​​ഹ്നം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു​​​​​കി​​​​​ട്ടു​​​​​ന്ന​​​​​തി​​​​​നു കോ​​​​​ഴ വാ​​​​​ഗ്ദാ​​​​​നം ചെ​​​​​യ്തു​​​​​വെ​​​​​ന്ന​​​​​തി​​​​​ന്‍റെ പേ​​​​​രി​​​​​ൽ ദി​​​​​ന​​​​​​​ക​​​​​​​ര​​​​​​​നെ​​​​​​​തി​​​​​​​രേ കേ​​​​​​​സെ​​​​​​​ടു​​​​​​​ത്ത​​​​​​​തി​​​​​​​നെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ചു ചോ​​​​​​​ദി​​​​​​​ച്ച​​​​​​​പ്പോ​​​​​​​ൾ, മു​​​​​​​ഴു​​​​​​​വ​​​​​​​ൻ വി​​​​​​​വ​​​​​​​ര​​​​​​​ങ്ങ​​​​​​​ളും ല​​​​​​​ഭി​​​​​​​ച്ച​​​​​​​ശേ​​​​​​​ഷം പ്ര​​​​​​​തി​​​​​​​ക​​​​​​​രി​​​​​​​ക്കാ​​​​​​​മെ​​​​​​​ന്നാ​​​​​​​യി​​​​​​​രു​​​​​​​ന്നു മ​​​​റു​​​​പ​​​​ടി. ര​​​​​​​ണ്ടി​​​​​​​ല ചി​​​​​​​ഹ്ന​​​​​​​ത്തി​​​​​​​ന്‍റെ അ​​​വ​​​കാ​​​ശം താ​​​ൻ നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന വി​​​ഭാ​​​ഗ​​​ത്തി​​​നാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


ഇ​ന്ന് ശ​ശി​കല പ​ക്ഷ​ത്തെ എം​എ​ൽ​എ​മാ​രോ​ടു ചെ​ന്നൈ​യി​ൽ എ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​നീ​ർ​ശെ​ൽ​വം ഗ്രൂ​പ്പു​മാ​യി യോ​ജി​ക്കു​ന്ന​തി​നെ​പ്പ​റ്റി ച​ർ​ച്ച ചെ​യ്യാ​ൻ മുഖ്യമന്ത്രി പളനിസ്വാമി യുടെയും ചി​ല മ​ന്ത്രി​മാ​രു​ടെയും നേ​തൃ​ത്വ​ത്തി​ലാ​ണ് എം​എ​ൽ​എ​മാ​രെ വി​ളി​ച്ച​തെ​ന്ന് ടി​വി ചാ​ന​ലു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.