മേയ് 14 മുതൽ ഞാ​യ​റാ​ഴ്ചകളിൽ പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍ അ​ട​ച്ചിടും
Tuesday, April 18, 2017 1:14 PM IST
ചെ​​ന്നൈ: കേ​​ര​​ളം ഉ​​ള്‍​പ്പെ​​ടെ ഏഴ് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ ഞാ​​യ​​റാ​​ഴ്ച​ക​ളി​ൽ പെ​​ട്രോ​​ള്‍ പ​​മ്പു​​ക​​ള്‍ അ​​ട​​ച്ചി​​ടാ​​ന്‍ പ​​മ്പു​​ട​​മ​​ക​​ളു​​ടെ തീ​​രു​​മാ​​നം. മേ​​യ് 14 മു​​ത​​ല്‍ പ​​മ്പു​​ക​​ള്‍ ഞാ​​യ​​റാ​​ഴ്ച​​ക​​ളി​​ല്‍ 24 മ​​ണി​​ക്കൂ​​റും അ​​ട​​ച്ചി​​ടും. ഇ​​ന്ധ​​ന​​ക്ഷാ​​മം മ​​റി​​ക​​ട​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യു​​ള്ള പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ആ​​ഹ്വാ​​ന​​ത്തെ​ത്തു​​ട​​ര്‍​ന്നാ​​ണിത്.

ക​​ണ്‍​സോ​​ര്‍​ഷ്യം ഓ​​ഫ് ഇ​​ന്ത്യ​​ന്‍ പെ​​ട്രോ​​ള്‍ ഡീ​​ലേ​​ഴ്സി​​ന്‍റേ​​താ​​ണു തീ​​രു​​മാ​​നം. കേ​​ര​​ള​​ത്തി​​നു പു​​റ​​മേ ക​​ര്‍​ണാ​​ട​​ക, ആ​​ന്ധ്ര​​പ്ര​​ദേ​​ശ്, തെ​​ലു​​ങ്കാ​​ന, തമിഴ്നാട്, മ​​ഹാ​​രാ​ഷ്‌​ട്ര, ഹ​​രി​​യാ​​ന എ​​ന്നീ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും കേ​​ന്ദ്ര​​ഭ​​ര​​ണ പ്ര​​ദേ​​ശ​​മാ​​യ പു​​തു​​ച്ചേ​​രി​​യി​​ലു​​മാ​ണു പു​​തി​​യ തീ​​രു​​മാ​​നം നി​​ല​​വി​​ല്‍ വ​​രു​​ന്ന​​ത്. പ​​രി​​സ്ഥി​​തി​​യെ സം​​ര​​ക്ഷി​​ക്കാ​​ന്‍ ഇ​​ന്ധ​​ന ഉ​​പ​​യോ​ഗം കു​​റ​​യ്ക്കു​​ക എ​​ന്ന മ​​ന്‍ കീ ​​ബാ​​ത്തി​​ലെ പ്ര​​ധാ​​ന​​മ​​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​​ടെ പ്ര​​സ്താ​​വ​​ന​​യാ​​ണ് ഈ നീക്കത്തിനു പ്രേ​​ര​​ണ​​യാ​​യ​​തെ​​ന്ന് പ​​മ്പു​​ട​​മ​​ക​​ള്‍ വ്യ​​ക്ത​​മാ​​ക്കു​​ന്നു.