ഫ്രഞ്ച് കോൺസുലേറ്റ് ഉദ്യോഗസ്ഥനെ കുറ്റവിമുക്തനാക്കി
Wednesday, April 19, 2017 12:36 PM IST
ബം​​ഗ​​ളൂ​​രു: മൂ​​ന്നു വ​​യ​​സു​​ള്ള മ​​ക​​ളെ മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി​​യെ​​ന്ന കേ​​സി​​ൽ ഫ്ര​​ഞ്ച് കോ​​ൺ​​സു​​ലേ​​റ്റ് ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ പാ​​സ്ക​​ൽ മ​​സൂ​​രി​​യ​​റി​​നെ ബം​​ഗ​​ളൂ​​രു​​വി​​ലെ പ്ര​​ത്യേ​​ക കോ​​ട​​തി കു​​റ്റ​​വി​​മു​​ക്ത​​നാ​​ക്കി.​​പാ​​സ്ക​​ൽ കു​​റ്റം ചെ​​യ്തു​​വെ​​ന്ന​​തി​​നു തെ​​ളി​​വി​​ല്ലെ​​ന്നു പ്ര​​ത്യേ​​ക കോ​​ട​​തി ജ​​ഡ്ജി ബി.​​എ​​സ്. രേ​​ഖ വ്യ​​ക്ത​​മാ​​ക്കി. ഡി​​എ​​ൻ​​എ ടെ​​സ്റ്റ് ഫ​​ല​​വും നെ​​ഗ​​റ്റീ​​വാ​​യി​​രു​​ന്നു.

കോ​​ട​​തി വി​​ധി​​ക്കെ​​തി​​രേ അ​​പ്പീ​​ൽ ന​​ല്കു​​മെ​​ന്നു ഭാ​​ര്യ​​യും മ​​ല​​യാ​​ളി​​യു​​മാ​​യ സു​​ജ ജോ​​ൺ​​സ് പ​​റ​​ഞ്ഞു. മൂ​​ന്നു വ​​യ​​സു​​ള്ള മ​​ക​​ളെ പാ​​സ്ക​​ൽ മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി​​യെ​​ന്നു പ​​രാ​​തി ന​​ല്കി​​യ​​ത് സു​​ജ ജോ​​ൺ​​സാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് 2012 ജൂ​​ൺ 19നു ​​പാ​​സ്ക​​ൽ അ​​റ​​സ്റ്റി​​ലാ​​യി.

തു​​ട​​ർ​​ന്ന് പാ​​സ്ക​​ൽ മാ​​സ​​ങ്ങ​​ളോ​​ളം ജു​​ഡീ​​ഷ​​ൽ ക​​സ്റ്റ​​ഡി​​യി​​ലാ​​യി​​രു​​ന്നു. 2001ൽ ​​വി​​വാ​​ഹി​​ത​​രാ​​യ ഈ ​​ദ​​ന്പ​​തി​​ക​​ൾ​​ക്കു മൂ​​ന്നു കു​​ട്ടി​​ക​​ളു​​ണ്ട്. 2008ൽ ​​ഇ​​വ​​ർ ബം​​ഗ​​ളൂ​​രു​​വി​​ലെ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.