ഇങ്ങനെപോയാൽ ഒന്നും ശരിയാകില്ലെന്ന് കേന്ദ്രനേതൃത്വത്തിനു വി.എസിന്‍റെ കുറിപ്പ്
ഇങ്ങനെപോയാൽ ഒന്നും ശരിയാകില്ലെന്ന്  കേന്ദ്രനേതൃത്വത്തിനു വി.എസിന്‍റെ കുറിപ്പ്
Wednesday, April 19, 2017 12:36 PM IST
ന്യൂ​ഡ​ൽ​ഹി: പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തി​നെ​തി​രേ സി​പി​എം കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് ഭ​ര​ണ പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ കു​റി​പ്പ്.

എ​ല്ലാം ശ​രി​യാ​കു​മെ​ന്നു പ​റ​ഞ്ഞി​രു​ന്ന​വ​ർ ഇ​ങ്ങ​നെ പോ​യാ​ൽ ഒ​ന്നും ശ​രി​യാ​കി​ല്ലെ​ന്നു കു​റി​പ്പി​ൽ വി​.എ​സ് ആ​രോ​പി​ക്കു​ന്നു. സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തി​ൽ തി​രു​ത്ത​ൽ വേ​ണ​മെ​ന്നും ഇ​തി​നാ​യി കേ​ന്ദ്ര നേ​തൃ​ത്വം ഇ​ട​പെ​ട​ണ​മെ​ന്നും വി​.എ​സ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലേ​റി ഒ​രു വ​ർ​ഷം തി​ക​യു​ന്ന​തി​ന് മു​ൻ​പ് സ​ർ​ക്കാ​രി​നെ​തി​രെ ജ​ന​രോ​ഷം ഉ​ണ്ടാ​കു​ന്നു. അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തി​ൽ തി​രു​ത്ത​ൽ വേ​ണം. അ​ഴി​മ​തി​ക്കെ​തി​രേ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്ക​ണ​മെ​ന്നും പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​ക്ക് ന​ൽ​കി​യ കു​റി​പ്പി​ൽ വി.എ​സ് ആ​വ​ശ്യ​പ്പെ​ടു​ന്നു. ജി​ഷ്ണു പ്ര​ണോ​യി​യു​ടെ അ​മ്മ മ​ഹി​ജ​യ്ക്കെ​തി​രേ ഉ​ണ്ടാ​യ പോ​ലീ​സ് ന​ട​പ​ടി​യും മൂ​ന്നാ​റി​ൽ ഭൂ​മി കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കു​ന്ന​തി​നു ത​ട​സം നി​ൽ​ക്കു​ന്ന​തും കു​റി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.


കേ​ന്ദ്ര ക​മ്മി​റ്റി​യി​ൽ സം​സാ​രി​ക്കാ​ൻ ത​യാ​റാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​യ വി​.എ​സ്, സം​സാ​രി​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കു​റി​പ്പ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റി​യ​ത്. എ​ന്നാ​ൽ, വി​.എ​സി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ കു​റി​ച്ച് പി​ബി​യി​ലോ, കേ​ന്ദ്ര ക​മ്മി​റ്റി​യി​ലോ ച​ർ​ച്ച​ക​ളൊ​ന്നു​മു​ണ്ടാ​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.