ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കും
ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കും
Thursday, April 20, 2017 1:18 PM IST
ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം കോ​ണ്‍ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റേ​തെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി. ഹൈ​ക്ക​മാ​ൻ​ഡ് എ​ടു​ക്കു​ന്ന തീ​രു​മാ​നം എ​ല്ലാ​വ​രും അം​ഗീ​ക​രി​ക്കും. ത​ത്കാ​ലം പാ​ർ​ട്ടി പ​ദ​വി​ക​ൾ ഏ​റ്റെ​ടു​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ന്നെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ണ്‍ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി ഡ​ൽ​ഹി​യി​ൽ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​ക്ക് ശേ​ഷം കേ​ര​ള ഹൗ​സി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ചു​മ​ത​ല ത​നി​ക്കാ​യി​രു​ന്നു. ജ​ന​വി​ധി അ​നു​കൂ​ല​മ​ല്ലാ​യി​രു​ന്ന​തി​നാ​ലാ​ണ് പാ​ർ​ട്ടി പ​ദ​വി​ക​ളി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഹൈ​ക്ക​മാ​ൻ​ഡ് അ​നു​മ​തി​യോ​ടെ​യാ​ണ് തീ​രു​മാ​നം എ​ടു​ത്തി​രു​ന്ന​ത്. ഈ ​തീ​രു​മാ​നം മാ​റ്റേ​ണ്ട സാ​ഹ​ച​ര്യം ഇ​പ്പോ​ഴി​ല്ല. അ​തേ​സ​മ​യം പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ത്തി​ൽ നി​ന്ന് മാ​റി നി​ൽ​ക്കു​ന്നി​ല്ല. പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ കോ​ണ്‍ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് വൈ​കാ​തെ തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ഉ​മ്മ​ൻ​ ചാ​ണ്ടി ഡ​ൽ​ഹി​യി​ൽ വ്യ​ക്ത​മാ​ക്കി.


പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ​യ​ട​ക്കം നേ​തൃ​ത്വ​ത്തി​ൽ യു​ഡി​എ​ഫ് സം​വി​ധാ​നം എ​റ്റ​വും ശ​ക്ത​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കോ​ണ്‍ഗ്ര​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും സം​സ്ഥാ​ന​ത്ത് എ​ല്ലാ രം​ഗ​ത്തും ശ​ക്ത​മാ​യി മു​ന്നോ​ട്ടു പോ​കു​ന്നു. മ​ല​പ്പു​റ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ലെ ഐ​ക്യ​വും കൂ​ട്ടാ​യു​ള്ള പ്ര​വ​ർ​ത്ത​ന​വു​മാ​ണ് വി​ജ​യം ക​ണ്ട​തെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.