ഞായറാഴ്ച പെട്രോൾ പന്പ് അടച്ചിടരുത്: മന്ത്രാലയം
ഞായറാഴ്ച പെട്രോൾ പന്പ് അടച്ചിടരുത്: മന്ത്രാലയം
Thursday, April 20, 2017 1:44 PM IST
ന്യൂ​​ഡ​​ൽ​​ഹി: ഞാ‍യ​​റാ​​ഴ്ച​​ക​​ളി​​ൽ പെ​​ട്രോ​​ൾ പ​​ന്പു​​ക​​ൾ അ​​ട​​ച്ചി​​ടാ​​നു​​ള്ള തീ​​രു​​മാ​​ന​​ത്തി​​നെ​​തി​​രേ കേ​​ന്ദ്ര പെ​​ട്രോ​​ളി​​യം മ​​ന്ത്രാ​​ല​​യം രം​​ഗ​​ത്ത്. ഞാ​​യ​​റാ​​ഴ്ച പെ​​ട്രോ​​ൾ പ​​ന്പു​​ക​​ൾ അ​​ട​​യ്ക്ക​​രു​​തെ​​ന്നും ജ​​ന​​ങ്ങ​​ൾ​​ക്കു അ​​സൗ​​ക​​ര്യ​​മു​​ണ്ടാ​​ക്കു​​ന്ന​​താ​​ണ് ഈ ​​തീ​​രു​​മാ​​ന​​മെ​​ന്നു മ​​ന്ത്രാ​​ല​​യം വ്യ​​ക്ത​​മാ​​ക്കി.

മേ​​യ് 14 മു​​ത​​ൽ കേ​​ര​​ളം ഉ​​ൾ​​പ്പെ​​ടെ ഏ​​ഴു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും പു​​തു​​ച്ചേ​​രി​​യി​​ലും ഞാ​​യ​​റാ​​ഴ്ച​​ക​​ളി​​ൽ പെ​​ട്രോ​​ൾ പ​​ന്പു​​ക​​ൾ അ​​ട​​ച്ചി​​ടാ​​നാ​​യി​​രു​​ന്നു ചെ​​ന്നൈ കേ​​ന്ദ്ര​​മാ​​ക്കി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന പ​​ന്പു​​ട​​മ​​ക​​ളു​​ടെ സം​​ഘ​​ട​​ന തീ​​രു​​മാ​​ന​​മെ​​ടു​​ത്തി​​രു​​ന്നത്. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ ആ​​ഹ്വാ​​ന​​പ്ര​​കാ​​ര​​മാ​​ണ് പ​​ന്പു​​ക​​ൾ അ​​ട​​ച്ചി​​ടാ​​ൻ തീ​​രു​​മാ​​ന​​മെ​​ടു​​ത്ത​​തെ​​ന്നാ​​യി​​രു​​ന്നു പ​​ന്പു​​ട​​മ​​ക​​ളു​​ടെ വാ​​ദം.


എ​​ന്നാ​​ൽ, ഇ​​ന്ധ​​നം ലാ​​ഭി​​ക്കാ​​നാ​​ണ് പ്ര​​ധാ​​ന​​മ​​ന്ത്രി അ​​ഭ്യ​​ർ​​ഥി​​ച്ച​​തെ​​ന്നും പ​​ന്പു​​ക​​ൾ അ​​ട​​ച്ചി​​ടാ​​ന​​ല്ലെ​​ന്നും പെ​​ട്രോ​​ളി​​യം മ​​ന്ത്രാ​​ല​​യം വ്യ​​ക്ത​​മാ​​ക്കി.ഞാ​​യ​​റാ​​ഴ്ച​​ക​​ളി​​ൽ പ​​ന്പു​​ക​​ൾ അ​​ട​​ച്ചി​​ടാ​​നു​​ള്ള തീ​​രു​​മാ​​ന​​ത്തി​​നു ത​​ങ്ങ​​ളു​​ടെ പി​​ന്തു​​ണ​​യി​​ല്ലെ​​ന്ന് ഓ​​ൾ ഇ​​ന്ത്യ പെ​​ട്രോ​​ളി​​യം ഡീ​​ലേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് അ​​ജ​​യ് ബ​​ൻ​​സാ​​ൽ പ​​റ​​ഞ്ഞു. 80 ശ​​ത​​മാ​​നം പ​​ന്പു​​ട​​മ​​ക​​ളും ത​​ങ്ങ​​ൾ​​ക്കൊ​​പ്പ​​മാ​​ണെ​​ന്നും ചെ​​റി​​യ വി​​ഭാ​​ഗം മാ​​ത്ര​​മാ​​ണ് പൊ​​തു​​ജ​​ന​​ത്തി​​ന് അ​​സൗ​​ക​​ര്യ​​മു​​ണ്ടാ​​ക്കു​​ന്ന​​തെ​​ന്നും ബ​​ൻ​​സാ​​ൽ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.