കാഷ്മീരികളുടെ സുരക്ഷയാണു പ്രധാനമെന്നു രാജ്നാഥ് സിംഗ്
കാഷ്മീരികളുടെ സുരക്ഷയാണു പ്രധാനമെന്നു രാജ്നാഥ് സിംഗ്
Friday, April 21, 2017 12:10 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​നു പു​​​റ​​​ത്ത് കാ​​​ഷ്മീ​​​രി യു​​​വാ​​​ക്ക​​​ൾ​​​ക്കു​​​നേ​​​രേ​​​യു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെ അ​​​പ​​​ല​​​പി​​​ച്ച കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗ്, ഇ​​​വ​​​രു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി എ​​​ല്ലാ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കും നി​​​ർ​​​ദേ​​​ശം ന​​​ല്കി​​​യ​​​താ​​​യി പ​​​റ​​​ഞ്ഞു. കാ​​​ഷ്മീ​​​രി​​​ക​​​ൾ ഏ​​​തൊ​​​രു ഇ​​​ന്ത്യ​​​ക്കാ​​​ര​​​നെ​​​യും പോ​​​ലെ​​​യാ​​​ണ്. അ​​​വ​​​രെ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളാ​​​യി കാ​​​ണ​​​ണം. രാ​​​ജ്യ​​​വ​​​ള​​​ർ​​​ച്ച​​​യ്ക്ക് കാ​​​ഷ്മീ​​​രി ജ​​​ന​​​ത​​​യു​​​ടെ സം​​​ഭാ​​​വ​​​ന ഏ​​​റെ​​​യാ​​​ണെ​​​ന്നും രാ​​​ജ്നാ​​​ഥ് സിം​​​ഗ് പ​​​റ​​​ഞ്ഞു.രാ​​​ജ​​​സ്ഥാ​​​നി​​​ലെ മേ​​​വാ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളും യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ലെ കാ​​​ഷ്മീ​​​രി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും ഏ​​​റ്റു​​​മു​​​ട്ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സ്ഥ​​​ല​​​ത്തു സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.