മൂന്നാറിൽ കൈയേറ്റം കണ്ടെത്തിയാൽ കർശന നടപടിയെന്നു കേന്ദ്രം
മൂന്നാറിൽ കൈയേറ്റം കണ്ടെത്തിയാൽ കർശന നടപടിയെന്നു കേന്ദ്രം
Friday, April 21, 2017 1:09 PM IST
ന്യൂ​ഡ​ൽ​ഹി: മൂ​ന്നാ​റി​ൽ കൈ​യേ​റ്റ​മു​ണ്ടെന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് കേ​ന്ദ്ര വ​നം-പ​രി​സ്ഥി​തി മ​ന്ത്രി അ​നി​ൽ മാ​ധ​വ് ദ​വെ. പ​രി​സ്ഥി​തി പ്ര​ശ്ന​മാ​യ​തി​നാ​ലാ​ണ് കേ​ന്ദ്രം ഇ​ട​പെ​ടു​ന്ന​ത്. കൈ​യേ​റ്റ​ങ്ങ​ളെക്കു​റി​ച്ച് ഏ​തു​ ത​രം അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഉ​ട​ൻ തീ​രു​മാ​നി​ക്കു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. മൂ​ന്നാ​റി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ അ​ട​ക്ക​മു​ള്ള കേ​ര​ള നേ​താ​ക്ക​ൾ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു പി​ന്നാ​ലെ​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

മൂ​ന്നാ​ർ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ കേ​ന്ദ്ര​മ​ന്ത്രി സി.​ആ​ർ. ചൗ​ധ​രി റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു. അ​പ​ക​ടമുണ്ടാ​യാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം പോ​ലും അ​സാ​ധ്യ​മാ​ണെ​ന്നും റി​പ്പോ​ർ​ട്ടിൽ പ​റ​ഞ്ഞി​രു​ന്നു.


അ​തേ​സ​മ​യം, കൈ​യേ​റ്റഭൂ​മി​യി​ലെ കു​രി​ശ് പൊ​ളി​ച്ചുമാ​റ്റി​യ​തി​ൽ ക്രൈ​സ്ത​വ സ​ഭ​ക​ൾ​ക്കി​ല്ലാ​ത്ത വി​കാ​രം മു​ഖ്യ​മ​ന്ത്രി എ​ന്തി​നാ​ണ് പ്ര​ക​ടി​പ്പി​ക്കു​ന്ന​തെ​ന്ന് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ചോ​ദി​ച്ചു. കൈ​യേ​റ്റ​ങ്ങ​ളെ കൈ​യേ​റ്റ​മാ​യി ക​ണ​ക്കാ​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ മ​ത, രാ​ഷ്‌ട്രീയ വി​വേ​ച​നം പാ​ടി​ല്ല. സ്പി​രി​റ്റ് ഇ​ൻ ജീ​സ​സു​മാ​യി മു​ഖ്യ​മ​ന്ത്രി​ക്കു​ള്ള അ​വി​ശു​ദ്ധ​ബ​ന്ധം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും കു​മ്മ​നം ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്നാ​ർ സ​ന്ദ​ർ​ശി​ച്ചു നി​ജ​സ്ഥി​തി മ​ന​സി​ലാ​ക്കി റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ കേ​ന്ദ്ര​സം​ഘ​ത്തെ അ​യ​യ്ക്ക​ണ​മെ​ന്ന് കേ​ന്ദ്ര വ​നം-പ​രി​സ്ഥി​തി മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും നേ​താ​ക്ക​ൾ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.