ബിജെപിയിലേക്കെന്ന പ്രചാരണം അടിസ്ഥാനരഹിതം: കമൽനാഥ്
ബിജെപിയിലേക്കെന്ന പ്രചാരണം അടിസ്ഥാനരഹിതം: കമൽനാഥ്
Saturday, April 22, 2017 12:45 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന അ​ഭ്യൂ​ഹം മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് ക​മ​ൽ നാ​ഥ് ത​ള്ളി. ബി​ജെ​പി​ക്കാ​ർ ത​ന്‍റെ പേ​രി​ൽ തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണെ​ന്ന് ക​മ​ൽ​നാ​ഥ് ആ​രോ​പി​ച്ചു.

ക​മ​ൽ​നാ​ഥി​നെ​ക്കു​റി​ച്ചു​ള്ള ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണം തീ​ർ​ത്തും അ​ഭ്യൂ​ഹം മാ​ത്ര​മാ​ണെ​ന്നു കോ​ണ്‍ഗ്ര​സ് നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

വ്യാ​ജവാ​ർ​ത്ത​യെ​ത്തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച ക​മ​ൽ​നാ​ഥ് കോ​ണ്‍ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ഗാ​ന്ധി​യെ നേ​രി​ട്ടു​ക​ണ്ടു ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ക​മ​ൽനാ​ഥി​നെ​തി​രേ ബോ​ധ​പൂ​ർ​വം ബി​ജെ​പി പ​ട​ച്ചു​വി​ടു​ന്ന വ്യാ​ജവാ​ർ​ത്ത​യ്ക്കെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് മ​ധ്യ​പ്ര​ദേ​ശി​ലെ കോ​ണ്‍ഗ്ര​സ് നേ​താ​വ് അ​ജ​യ് സിം​ഗ് ഇ​ന്ന​ലെ ആ​വ​ശ്യ​പ്പെ​ട്ടു.


കോ​ണ്‍ഗ്ര​സി​ന്‍റെ പ​രി​ച​യസ​ന്പ​ന്ന​നാ​യ നേ​താ​വാ​യ ക​മ​ൽ​നാ​ഥ് പാ​ർ​ട്ടി വി​ടു​മെ​ന്ന വാ​ർ​ത്ത അ​ടി​സ്ഥാ​നര​ഹി​ത​മാ​ണെ​ന്ന് എ​ഐ​സി​സി മാ​ധ്യ​മ​വി​ഭാ​ഗം ചെ​യ​ർ​മാ​ൻ ര​ണ്‍ദീ​പ് സിം​ഗ് സു​ർ​ജേ​വാ​ല പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.