കെപിസിസി സ്ഥിരം പ്രസിഡന്‍റ്, തെരഞ്ഞെടുപ്പ്: കേരളനേതാക്കളുടെ പ്രത്യേക യോഗം ഡൽഹിയിൽ നാളെ
കെപിസിസി സ്ഥിരം പ്രസിഡന്‍റ്, തെരഞ്ഞെടുപ്പ്: കേരളനേതാക്കളുടെ പ്രത്യേക യോഗം ഡൽഹിയിൽ നാളെ
Monday, April 24, 2017 12:25 PM IST
ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി​ക്കു പു​തി​യ സ്ഥി​രം പ്ര​സി​ഡ​ന്‍റ്, സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട​ക്ക​മു​ള്ള​വ​യി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​നാ​യി കോ​ണ്‍ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വി​ളി​ച്ച കേ​ര​ളനേ​താ​ക്ക​ളു​ടെ പ്ര​ത്യേ​ക യോ​ഗം നാ​ളെ. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ എം.​എം. ഹ​സ​ൻ എ​ന്നി​വ​രും 14 ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രും ഇ​ന്നു രാ​ത്രി ഡ​ൽ​ഹി​യി​ലെ​ത്തും.

മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ വി.​എം. സു​ധീ​ര​ൻ, എം.​എം. ഹ​സ​ൻ എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ആ​ദ്യ​വ​ട്ട ച​ർ​ച്ച​ക​ളു​ടെ തു​ട​ർ​ച്ച​യാ​ണു നാ​ള​ത്തെ യോ​ഗം. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​കു​ൾ വാ​സ്നി​കും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. മു​തി​ർ​ന്ന നേ​താ​വ് എ.​കെ. ആ​ന്‍റ​ണി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​കും കേ​ര​ള നേ​താ​ക്ക​ൾ രാ​ഹു​ലി​നെ കാ​ണു​ക. കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യു​മാ​യി പ്ര​ഫ. കെ.​വി. തോ​മ​സും കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് കെ. ​മു​ര​ളീ​ധ​ര​ൻ, കോ​ണ്‍ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ രാ​ഹു​ലു​മാ​യും നേ​ര​ത്തേ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

ഇ​തി​നി​ടെ, ഓ​സ്ട്രേ​ലി​യ​ൻ പ​ര്യ​ട​നം ക​ഴി​ഞ്ഞു ഡ​ൽ​ഹി​യി​ൽ മടങ്ങിത്തി​യ മു​ൻ കേ​ന്ദ്ര​മ​ന്ത്രി കെ.​വി. തോ​മ​സ് എം​പി ഇ​ന്ന​ലെ ആ​ന്‍റ​ണി, മു​കു​ൾ വാ​സ്നി​ക് എ​ന്നി​വ​രെ ക​ണ്ടു ച​ർ​ച്ച ന​ട​ത്തി. പി​സി​സി പ്ര​സി​ഡ​ന്‍റു സ്ഥാ​ന​ത്തി​നു മോ​ഹ​മു​ള്ള മു​ൻ​മ​ന്ത്രി കെ. ​സു​ധാ​ക​ര​നും ഇ​ന്ന​ലെ മു​കു​ൾ വാ​സ്നി​ക്കു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. രാ​ഹു​ൽ, ആ​ന്‍റ​ണി എ​ന്നി​വ​രെ​യും സു​ധാ​ക​ര​ൻ ഇ​ന്നു സ​ന്ദ​ർ​ശി​ക്കും. കെ​പി​സി​സി പ്ര​സി​ഡ​ന്‍റുപ​ദ​വി​യി​ലേ​ക്കു താ​ൻ സ്ഥാ​നാ​ർ​ഥിയല്ലെ​ന്നും അ​ത്ത​ര​മൊ​രു ആ​വ​ശ്യം ആ​രു​ടെ മു​ന്നി​ലും ഉ​ന്ന​യി​ച്ചി​ട്ടി​ല്ലെ​ന്നും കെ.​വി.തോ​മ​സ് ഹൈ​ക്ക​മാ​ൻ​ഡി​നോ​ട് പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ എ​ല്ലാ നേ​താ​ക്ക​ളെ​യും സാ​ഹ​ച​ര്യ​ങ്ങ​ളും വ്യ​ക്ത​മാ​യി അ​റി​യാ​വു​ന്ന രാ​ഹു​ലും ആ​ന്‍റ​ണി​യും മു​കു​ൾ വാ​സ്നി​ക്കും അ​ട​ക്ക​മു​ള്ള കേ​ന്ദ്ര​നേ​തൃ​ത്വം എ​ത്ര​യും വേ​ഗം പൊ​തു​സ്വീ​കാ​ര്യ​ത​യു​ള്ള തീ​രു​മാ​നം എ​ടു​ക്കു​ക​യാ​ണു വേ​ണ്ട​ത്. ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ ഡ​ൽ​ഹി​ക്കു വി​ളി​ച്ച സാ​ഹ​ച​ര്യം പോ​ലും ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞ​താ​യാ​ണു സൂ​ച​ന. ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യി തോ​മ​സ് ഇ​ന്നു വൈ​കു​ന്നേ​രം കൊ​ച്ചി​യി​ലും ച​ർ​ച്ച ന​ട​ത്തും.


കേ​ര​ള​ത്തി​ലെ സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പാ​യി സ്ഥി​രം പി​സി​സി അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ച​ർ​ച്ച​ക​ളാ​ണ് ഹൈ​ക്ക​മാ​ൻ​ഡ് ന​ട​ത്തു​ന്ന​ത്. യോ​ജി​ച്ച നേ​താ​വി​നെ ക​ണ്ടെ​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചു ഡി​സി​സി അ​ധ്യ​ക്ഷന്മാരു​ടെ അ​ഭി​പ്രാ​യം ഡ​ൽ​ഹി ച​ർ​ച്ച​ക​ളി​ൽ രാ​ഹു​ൽ തേ​ടി​യേ​ക്കും. ഭൂ​രി​പ​ക്ഷം നേ​താ​ക്ക​ളും നി​ർ​ദേശി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി പ​ദ​വി വേ​ണ്ടെ​ന്ന നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണു ച​ർ​ച്ച.

ഉ​മ്മ​ൻ ചാ​ണ്ടി അ​ട​ക്ക​മു​ള്ള പ്ര​മു​ഖ നേ​താ​ക്ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ൽ രാ​ഹു​ലു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ൽ നി​ർ​ദേ​ശി​ച്ച ചി​ല നേ​താ​ക്ക​ളു​ടെ പേ​രു​ക​ളും ബു​ധ​നാ​ഴ്ച പ​രി​ഗ​ണി​ക്കും. മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, കെ.​വി. തോ​മ​സ്, കെ.​സി. വേ​ണു​ഗോ​പാ​ൽ, വി.​ഡി. സ​തീ​ശ​ൻ, കെ. ​സു​ധാ​ക​ര​ൻ, കെ.​സി. ജോ​സ​ഫ് എ​ന്നി​വ​ർ മു​ത​ൽ യു​വ​ത​ല​മു​റ​യി​ലെ പ്ര​മു​ഖ​ർ വ​രെ​യു​ള്ള​വ​രെ​യാ​ണു കെ​പി​സി​സി അ​ധ്യ​ക്ഷപ​ദ​വി​യി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​ന്ന​ത്.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.