സർക്കാർതന്നെ കൗൺസലിംഗ് നടത്തണമെന്നു മെഡിക്കൽ കൗൺസിൽ
Tuesday, April 25, 2017 12:41 PM IST
ന്യൂ​ഡ​ൽ​ഹി: ന്യൂ​ന​പ​ക്ഷ മാ​നേ​ജ്മെ​ന്‍റു​ക​ൾ ന​ട​ത്തു​ന്ന സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും ക​ല്പി​ത സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും സ​ർ​ക്കാ​ർ ത​ന്നെ കൗ​ണ്‍സലിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ കൗ​ണ്‍സി​ൽ ഓ​ഫ് ഇ​ന്ത്യ. മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​നാ​യി നീ​റ്റ് പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​ക്കാ​ർ കൗ​ണ്‍സലിം​ഗ് ന​ട​ത്തു​ന്ന​ത് ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മ​ല്ലെ​ന്നും സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ സ​ത്യ​വാ​ംഗ്മൂ​ല​ത്തി​ൽ എം​സി​ഐ പ​റ​യു​ന്നു. അ​തേ​സ​മ​യം, സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന കൗ​ണ്‍സി​ലിം​ഗി​ൽ ന്യൂ​ന​പ​ക്ഷ മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ ഒ​രു പ്ര​തി​നി​ധി​യെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​മെ​ന്നും മെ​ഡി​ക്ക​ൽ കൗ​ണ്‍സി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.


സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലു​ള്ള 50 ശ​ത​മാ​നം മാ​നേ​ജ്മെ​ന്‍റ് സീ​റ്റു​ക​ളി​ൽ സ​ർ​ക്കാ​ർ കൗ​ണ്‍സലിം​ഗും പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​തും ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് എ​തി​രാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് എം​സി​ഐ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ​ത്. മെ​റി​റ്റ് ഉ​റ​പ്പാ​ക്കാ​ൻ സ​ർ​ക്കാ​ർ കൗ​ണ്‍സലിം​ഗ് ത​ന്നെ ഏ​ർ​പ്പെ​ടു​ത്ത​ണം. ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ്ര​വേ​ശ​നം നീ​റ്റ് പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​​ലാ​ക്ക​ണം. എ​ന്നാ​ൽ കൗ​ണ്‍സലിം​ഗ് ന​ട​ത്തേ​ണ്ട​ത് സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​ണെ​ന്നും കൗ​ണ്‍സി​ൽ വ്യ​ക്ത​മാ​ക്കി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.