മുസ്‌ലിം വയോധികനോടു സീറ്റിനായി പാക്കിസ്ഥാനിൽ പോകാൻ ആക്രോശം
Tuesday, April 25, 2017 12:41 PM IST
ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കു വേ​ണ്ടി​യു​ള്ള സീ​റ്റ് ചോ​ദി​ച്ചെ​ത്തി​യ മു​സ്‌ലിം വ​യോ​ധി​ക​നോ​ടു പാ​ക്കി​സ്ഥാ​നി​ലേ​ക്കു പോ​കാ​ൻ ഡ​ൽ​ഹി മെ​ട്രോ​യി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന യു​വാ​ക്ക​ളു​ടെ ആ​ക്രോ​ശം. ഈ ​സീ​റ്റ് ഹി​ന്ദു​സ്ഥാ​നി​ക​ൾ​ക്കു​ള്ള​താ​ണെ​ന്നും നി​ങ്ങ​ൾ​ക്കു സീ​റ്റ് വേ​ണ​മെ​ങ്കി​ൽ പാ​ക്കി​സ്ഥാ​നി​ൽ പോ​യി ചോ​ദി​ച്ചോ​ളാ​നു​മാ​യി​രു​ന്നു യു​വാ​ക്ക​ൾ പ​റ​ഞ്ഞ​ത്.

ഇതിനെതിരേ ശ​ബ്ദ​മു​യ​ർ​ത്തി​യ ഡി​ടി​സി ജീ​വ​ന​ക്കാ​രു​ടെ യൂ​ണി​യ​ൻ നേ​താ​വി​നെ മ​ർ​ദി​ക്കാ​ൻ യു​വാ​ക്ക​ൾ ശ്ര​മി​ച്ച​താ​യും ഡ​ൽ​ഹി പോ​ലീ​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
സെ​ൻ​ട്ര​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ നി​ന്നു ബ​ദ​ർ​പൂ​രി​ലേ​ക്കു​ള്ള വ​യ​ല​റ്റ് ലൈ​നി​ലു​ണ്ടാ​യ സം​ഭ​വം സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യാ​യ ക​വി​ത കൃ​ഷ്ണ​നാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യ​ത്.


സംഭവത്തെത്തു​ട​ർ​ന്ന് മെ​ട്രോ ട്രെ​യി​നി​നു​ള്ളി​ൽ ബ​ഹ​ള​മാ​യ​തോ​ടെ ഖാ​ൻ മാ​ർ​ക്ക​റ്റ് സ്റ്റേ​ഷ​നി​ൽവ​ച്ച് സെ​ക്യൂ​രി​റ്റി ഗാ​ർ​ഡു​മാ​ർ ഇ​വ​രെ പ​ണ്ടാ​ര റോ​ഡ് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​റ്റി.

വ​യോ​ധി​ക​നെ​യും എ​തി​ർ​ക്കാ​ൻ വ​ന്ന​വ​രെ​യും ത​ങ്ങ​ളെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ വ​ന്നു ക​ണ്ടോ​ളു​മെ​ന്ന് പോ​ലീ​സ് സ്റ്റേ​ഷ​നു​ള്ളി​ൽവ​ച്ചും യു​വാ​ക്ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.