പൊതുവിതരണ സംവിധാനത്തിൽ ആധാർ നിർബന്ധമാക്കണമെന്നു കേന്ദ്രം
പൊതുവിതരണ സംവിധാനത്തിൽ ആധാർ നിർബന്ധമാക്കണമെന്നു കേന്ദ്രം
Tuesday, April 25, 2017 12:53 PM IST
ന്യൂ​ഡ​ൽ​ഹി: പൊ​തു​വി​ത​ര​ണ സംവിധാനത്തിൽ ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്നു കേ​ന്ദ്രസ​ർ​ക്കാ​ർ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പാ​വ​ങ്ങ​ൾ​ക്ക് അ​ർ​ഹ​മാ​യ ധാ​ന്യ​ങ്ങ​ൾ സ​ബ്സി​ഡി​യോ​ടെ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യാ​ണി​ത്. ആ​ധാ​ർ ബ​ന്ധി​പ്പി​ക്കാ​ത്ത​തി​നാ​ൽ പൊ​തു​വി​ത​ര​ണ സംവിധാനത്തിൽ ദു​രു​പ​യോ​ഗം വ്യാ​പ​ക​മാ​ണെ​ന്നും അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ സ​ഞ്ജ​യ് ജെ​യി​ൻ ബോ​ധി​പ്പി​ച്ചു.

അ​ന​ർ​ഹ​രാ​യ ആ​ളു​ക​ൾ​ക്ക് റേ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നാ​ൽ അ​ർ​ഹ​രാ​യ ആ​ളു​ക​ൾ​ക്ക് ഭ​ക്ഷ്യധാ​ന്യ​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​നാ​കു​ന്നി​ല്ല. 2.33 കോ​ടി റേ​ഷ​ൻ കാ​ർ​ഡുകൾ വ്യാ​ജ​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​ധാ​ർ ല​ഭി​ക്കാ​ത്ത​വ​ർ​ക്ക് അ​തുനേ​ടു​ന്ന​തി​നു ജൂ​ണ്‍ 30 വ​രെ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. സ​ർ​ക്കാ​ർ ആ​നു​കു​ല്യ​ങ്ങ​ൾ​ക്കും ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്കും ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്ക​രു​തെ​ന്നു നേ​ര​ത്തെ സു​പ്രീംകോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. എ​ന്നി​ട്ടും വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കേ​യാ​ണ് കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ഈ ​ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.