ജെ​റ്റ് എ​യ​ർ​വേസ് പൈ​ല​റ്റ് വം​ശീ​യാ​ധി​ക്ഷേ​പം ന​ട​ത്തി​യ​താ​യി ഹ​ർ​ഭ​ജ​ൻ സിം​ഗ്
ജെ​റ്റ് എ​യ​ർ​വേസ് പൈ​ല​റ്റ് വം​ശീ​യാ​ധി​ക്ഷേ​പം ന​ട​ത്തി​യ​താ​യി ഹ​ർ​ഭ​ജ​ൻ സിം​ഗ്
Wednesday, April 26, 2017 12:18 PM IST
ന്യൂ​​ഡ​​ല്‍​ഹി: ജെ​​റ്റ് എ​​യ​​ർ​​വെ​​യ്സ് പൈ​​ല​​റ്റ് വം​​ശീ​​യാ​​ധി​​ക്ഷേ​​പം ന​​ട​​ത്തി​​യ​​താ​​യി ക്രി​​ക്ക​​റ്റ് താ​​രം ഹ​​ർ​​ഭ​​ജ​​ൻ സിം​​ഗ്. വി​​മാ​​ന​​ത്തി​​ലെ ര​​ണ്ടു യാ​​ത്ര​​ക്കാ​​ർ​​ക്കെ​​തി​​രേ പൈ​ല​റ്റ് വം​​ശീ​​യാ​​ധി​​ക്ഷേ​​പം ന​​ട​​ത്തി​​യെ​​ന്ന് ഹ​​ർ​​ഭ​​ജ​​ൻ ട്വി​​റ്റ​​റി​​ലൂ​​ടെ​​യാ​​ണ് പു​​റ​​ത്തു​​വി​​ട്ട​​ത്.

വം​​ശീ​​യാ​​ധി​​ക്ഷേ​​പ​​ത്തി​​ന് ഇ​​ര​​യാ​​യ യാ​​ത്ര​​ക്കാ​​രി​​ൽ ഒ​​രാ​​ൾ ശാ​​രീ​​രി​​ക ബു​​ദ്ധി​​മു​​ട്ടു​​ള്ള ആ​​ളാ​​ണ്. വം​​ശീ​​യാ​​ധി​​ക്ഷേ​​പം മാ​​ത്ര​​മ​​ല്ല, ഒ​​രു യു​​വ​​തി​​യെ കൈ​​യേ​​റ്റം ചെ​​യ്യു​​ക​​യും വൈ​​ക​​ല്യ​​മു​​ള്ള യാ​​ത്ര​​ക്കാ​​ര​​നെ പൈ​​ല​​റ്റ് അ​​സ​​ഭ്യം പ​​റ​​യു​​ക​​യും ചെ​​യ്ത​​താ​​യും ഹ​​ര്‍​ഭ​​ജ​​ന്‍ പ​​റ​​യു​​ന്നു.

ഇ​​ക്കാ​​ര്യ​​ത്തി​​ൽ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​യെ​​ടു​​ക്ക​​ണ​​മെ​​ന്ന് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യോ​​ട് അ​​ഭ്യ​​ർ​​ഥി​​ച്ച ഹ​​ർ​​ഭ​​ജ​​ൻ ഇ​​ത്ത​​രം കാ​​ര്യ​​ങ്ങ​​ൾ ന​​മ്മു​​ടെ രാ​​ജ്യ​​ത്ത് അ​​നു​​വ​​ദി​​ക്കാ​​നും അം​​ഗീ​​ക​​രി​​ക്കാ​​നു​​മാ​​വി​​ല്ലെ​​ന്നും ട്വി​​റ്റ​​റി​​ൽ കു​​റി​​ച്ചു. ഈ ​​മാ​​സം മൂ​​ന്നി​​ന് ഛണ്ഡി​​ഗ​​ഡ് മും​​ബൈ ജെ​​റ്റ് എ​​യ​​ര്‍വേ​സ് വി​​മാ​​ന​​ത്തി​​ലാ​​ണു​സം​​ഭ​​വം ന​​ട​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.