ആധാറിൽ കോടതി ഇടപെടരുതെന്ന് കേന്ദ്ര സർക്കാർ
ആധാറിൽ കോടതി ഇടപെടരുതെന്ന് കേന്ദ്ര സർക്കാർ
Wednesday, April 26, 2017 12:18 PM IST
ന്യൂ​ഡ​ൽ​ഹി: സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​ക​ളി​ൽ ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത് പാ​ർ​ല​മെ​ന്‍റ് പാ​സാ​ക്കി​യ നി​യ​മ പ്ര​കാ​ര​മാ​ണെ​ന്നും അ​തി​ൽ കോ​ട​തി ഇ​ട​പെ​ട​രു​തെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ. വ്യാ​ജ പാ​ൻ കാ​ർ​ഡു​ക​ളും ആ​ദാ​യ നി​കു​തി ത​ട്ടി​പ്പു​ക​ളും ത​ട​യു​ന്ന​തി​നു ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യാ​ലേ ക​ഴി​യൂ​യെ​ന്നും സ​ർ​ക്കാ​ർ സു​പ്രീംകോ​ട​തി​യെ അ​റി​യി​ച്ചു.

പാ​ൻ കാ​ർ​ഡി​നും ആ​ദാ​യ നി​കു​തി റി​ട്ടേ​ണു​ക​ൾ​ക്കും ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി​യ​തി​നെ​തി​രേ സി​പി​ഐ നേ​താ​വ് ബി​നോ​യ് വി​ശ്വം അ​ട​ക്ക​മു​ള്ള​വ​ർ ന​ൽ​കി​യ ഹ​ർ​ജി​ക​ളിൽ വാ​ദം ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കേ​ന്ദ്രം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.


അ​തേ​സ​മ​യം, ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്ക​രു​തെ​ന്ന സു​പ്രീം കോ​ട​തി​യു​ടെ ഉ​ത്ത​ര​വു​ക​ളു​ടെ ലം​ഘ​ന​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് ഹ​ർ​ജി​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. വാ​ദം ഇ​ന്നും തു​ട​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.