കശുവണ്ടി തൊഴിലാളികൾക്ക് ആശുപത്രികളിൽ ചികിത്സ പുനഃസ്ഥാപിച്ചു
Thursday, April 27, 2017 12:38 PM IST
ന്യൂ​ഡ​ൽ​ഹി: ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​എ​സ്ഐ കോ​ർ​പ​റേ​ഷ​ന്‍റെ കീ​ഴി​ലു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ ല​ഭി​ച്ചി​രു​ന്ന സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ചി​കി​ത്സ പു​നഃ​സ്ഥാ​പി​ച്ച​താ​യി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി അ​റി​യി​ച്ചു.

കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ഈ ​വി​ഷ​യം താ​ൻ ഉ​ന്ന​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണു പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു തൊ​ഴി​ലാ​ളി​ക​ൾ​ക്കു സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ചി​കി​ത്സ ന​ൽ​കേ​ണ്ടെ​ന്ന തീ​രു​മാ​നം പി​ൻ​വ​ലി​ക്കാ​ൻ ഇ​എ​സ്ഐ കോ​ർ​പ​റേ​ഷ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ത്തു ല​ക്ഷം രൂ​പ വ​രെ​യു​ള്ള ചി​കി​ത്സ​ക്കു മാ​ത്ര​മേ ഇ​എ​സ്ഐ സാ​ന്പ​ത്തി​ക സ​ഹാ​യം ന​ൽ​കു​ക​യു​ള്ളൂ എ​ന്ന തീ​രു​മാ​ന​വും പു​നഃ​പ​രി​ശോ​ധി​ക്കു​മെ​ന്ന് കേ​ന്ദ്ര തൊ​ഴി​ൽ സെ​ക്ര​ട്ട​റി സ​ത്യ​വ​ർ​ത്തി, ഇ​എ​സ്ഐ കോ​ർ​പ​റേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ദീ​പ​ക് കു​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ ഉ​റ​പ്പു ന​ൽ​കി​യ​താ​യും കൊ​ടി​ക്കു​ന്നി​ൽ അ​റി​യി​ച്ചു. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ അ​ത്ര​യും തു​ക അ​നു​വ​ദി​ക്കാ​ൻ കോ​ർ​പ​റേ​ഷ​നു ബാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം യോ​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.