ന്യൂനപക്ഷ മെഡിക്കൽ കോളജുകളിലും സർക്കാർ കൗൺസലിംഗ്
ന്യൂനപക്ഷ മെഡിക്കൽ കോളജുകളിലും സർക്കാർ കൗൺസലിംഗ്
Thursday, April 27, 2017 12:49 PM IST
ന്യൂ​ഡ​ൽ​ഹി: ന്യൂ​ന​പ​ക്ഷ മാ​നേ​ജ്മെ​ന്‍റു​ക​ൾ ന​ട​ത്തു​ന്ന​ത് അ​ട​ക്ക​മു​ള്ള സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും സ​ർ​ക്കാ​ർ കൗ​ണ്‍സ​ലിം​ഗ് നി​ർ​ബ​ന്ധ​മെ​ന്ന് സു​പ്രീം കോ​ട​തി. ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ കൗ​ണ്‍സ​ലിം​ഗി​ൽ മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​യെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്താ​മെ​ന്ന മെ​ഡി​ക്ക​ൽ കൗ​ണ്‍സി​ൽ ഓ​ഫ് ഇ​ന്ത്യ​യു​ടെ നി​ർ​ദേ​ശം അം​ഗീ​ക​രി​ച്ചാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. ക​ൽ​പ്പി​ത സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ കാ​ര്യ​ത്തി​ൽ അ​ടു​ത്ത ചൊ​വ്വാ​ഴ്ച തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും അ​റി​യി​ച്ചു.

സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലു​ള്ള 50 ശ​ത​മാ​നം മാ​നേ​ജ്മെ​ന്‍റ് സീ​റ്റു​ക​ളി​ൽ സ​ർ​ക്കാ​ർ കൗ​ണ്‍സ​ലിം​ഗും പ്ര​വേ​ശ​നം ന​ട​ത്തു​ന്ന​തും ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് എ​തി​രാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പു​ഷ്പ​ഗി​രി, അ​മ​ല, കോ​ല​ഞ്ചേ​രി, ജൂ​ബി​ലി മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളും അ​മൃ​ത ക​ൽ​പ്പി​ത സ​ർ​വ​ക​ലാ​ശാ​ല​യു​മാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ന്യൂ​ന​പ​ക്ഷ മാ​നേ​ജ്മെ​ന്‍റു​ക​ളാ​ണെ​ങ്കി​ലും ക​ൽ​പ്പി​ത സ​ർ​വ​ക​ലാ​ശാ​ല​ക​ളാ​ണെ​ങ്കി​ലും പ്ര​വേ​ശ​നം നീ​റ്റ് പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള റാ​ങ്ക് പ​ട്ടി​ക​യിലൂടെ ആയി​രി​ക്ക​ണ​മെ​ന്നും സ​ർ​ക്കാ​ർ ഏ​കീ​കൃ​ത കൗ​ണ്‍സ​ലിം​ഗ് ന​ട​ത്ത​ണ​മെ​ന്നും മെ​ഡി​ക്ക​ൽ കൗ​ണ്‍സി​ൽ ഓ​ഫ് ഇ​ന്ത്യ നി​ർ​ദേ​ശി​ച്ചി​രു​ന്നു.


ഇ​തു ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മ​ല്ലെ​ന്നും എം​സി​ഐ നി​ല​പാ​ട് അ​റി​യി​ച്ചു. ഇ​തം​ഗീ​ക​രി​ച്ച കോ​ട​തി, മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ വാ​ദം ത​ള്ളു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, ക​ൽ​പ്പി​ത സ​ർ​വ​ക​ലാ​ശാ​ല​യാ​യ​തി​നാ​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഏ​കീ​കൃ​ത കൗ​ണ്‍സ​ലിം​ഗി​ൽ നി​ന്നും പ്ര​വേ​ശ​നം ന​ട​ത്താ​നാ​വി​ല്ലെ​ന്ന അ​മൃ​ത സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വാ​ദ​ത്തി​ൽ ഇ​ന്ന​ലെ കോ​ട​തി തീ​രു​മാ​ന​മെ​ടു​ത്തി​ല്ല. കേ​സ് വീ​ണ്ടും ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കു​മെ​ന്നു കോ​ട​തി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.