വിനോദ് ഖന്ന അന്തരിച്ചു
വിനോദ് ഖന്ന അന്തരിച്ചു
Thursday, April 27, 2017 12:49 PM IST
മും​​​​ബൈ: ബോ​​​ളി​​​വു​​​ഡി​​​ലെ മു​​​ൻ‌​​​കാ​​​ല നാ​​​യ​​​ക​​​നും മു​​​​ൻ കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യ വി​​​​നോ​​​​ദ് ഖ​​​​ന്ന(71) അ​​​​ന്ത​​​​രി​​​​ച്ചു. അ​​​​ർ​​​​ബു​​​​ദ​​​​ത്തെ​​​ത്തു​​​​ട​​​​ർ​​​​ന്നു മും​​​​ബൈ​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രി​​​​ക്കേ​​​യാ​​​​യി​​​രു​​​ന്നു അ​​​​ന്ത്യം. നി​​​ല​​​വി​​​ൽ പ​​​ഞ്ചാ​​​ബി​​​ലെ ഗു​​​രു​​​ദാ​​​സ്പു​​​രി​​​ൽ​​​നി​​​ന്നു​​​ള്ള എം​​​പി​​​യാ​​​ണു ഖ​​​ന്ന. 2015ൽ ​ ​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ദി​​​​ൽ​​​​വാ​​​​ലെ ആ​​​​ണ് ഒ​​​​ടു​​​​വി​​​​ലത്തെ ചി​​​​ത്രം.

1968ൽ ​ ​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ‘​മ​​​​ൻ ക ​​​​മീ​​​​ത്’ എ​​​​ന്ന ചി​​​​ത്ര​​​​ത്തി​​​​ലൂ​​​​ടെ ച​​​​ല​​​​ച്ചി​​​​ത്ര​​​​ലോ​​​​ക​​​​ത്ത് അ​​​​ര​​​​ങ്ങേ​​​​റ്റം കു​​​​റി​​​​ച്ച ഖ​​​​ന്ന 141 ഓ​​​​ളം ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​യ വേ​​​​ഷ​​​​ങ്ങ​​​​ൾ ചെ​​​​യ്തു.1997 ൽ ​​​​ബി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന ഖ​​​ന്ന 1998ൽ ​​​പ​​​​ഞ്ചാ​​​​ബി​​​​ലെ ഗു​​​​ർ​​​​ദാ​​​​സ്പു​​​​ർ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ​​​നി​​​​ന്ന് വി​​​​ജ​​​​യി​​​​ച്ച് ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ എ​​​​ത്തി. 1999, 2004, 2014 തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലും വി​​​ജ​​​യിച്ചു. 2009ൽ ​​​മാ​​​ത്രം പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടു. 2002ൽ ​​​വാ​​​ജ്പേ​​​യി സ​​​ർ​​​ക്കാ​​​രി​​​ൽ സാം​​​​സ്കാ​​​​രി​​​​ക, വി​​​​നോ​​​​ദ സ​​​​ഞ്ചാ​​​​ര വ​​​​കു​​​​പ്പ് മ​​​​ന്ത്രി​​​​യാ​​​​യി.


ക​​​വി​​​ത​​​യാ​​​ണു ഭാ​​​ര്യ. ന​​​​ട​​​​ന്മാ​​​​രാ​​​​യ രാ​​​​ഹു​​​​ൽ ഖ​​​​ന്ന​, അ​​​​ക്ഷ​​​​യ് ഖ​​​​ന്ന, സാ​​​ക്ഷി, ശ്ര​​​ദ്ധ എ​​​ന്നി​​​വ​​​രാ​​​ണു മ​​​ക്ക​​​ൾ. ആ​​​ദ്യ ഭാ​​​ര്യ ഗീ​​​താ​​​ഞ്ജ​​​ലി​​​യിലു​​​ള്ള മ​​​ക്ക​​​ളാ​​​ണ് രാ​​​ഹു​​​ലും അ​​​ക്ഷ​​​യ്‌​​​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.