വിവാഹാഘോഷത്തിനിടെ കുതിര സവാരി ദളിത് നവവരനെ മർദിച്ച് റോഡിലൂടെ വലിച്ചിഴച്ചു
Friday, April 28, 2017 12:44 PM IST
ജ​​യ്പു​​ർ: ത​​ന്‍റെ വി​​വാ​​ഹാ​​ഘോ​​ഷ​​ത്തി​​നി​​ടെ കു​​തി​​ര​​സ​​വാ​​രി ന​​ട​​ത്തി​​യ ദ​​ളി​​ത് വി​​ഭാ​​ഗ​​ക്കാ​​ര​​നാ​​യ യു​​വാ​​വി​​നെ മേ​​ൽ​​ജാ​​തി​​ക്കാ​​ർ മ​​ർ​​ദി​​ച്ച് റോ​​ഡി​​ലൂ​​ടെ വ​​ലി​​ച്ചി​​ഴ​​ച്ചു. കു​​തി​​ര​​പ്പു​​റ​​ത്തു​​നി​​ന്നു വീ​​ഴ്ത്തി​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു മ​​ർ​​ദ​​നം. രാ​​ജ​​സ്ഥാ​​നി​​ലെ ഉ​​ദ​​യ്പു​​ർ ജി​​ല്ല​​യി​​ലാ​​ണു സം​​ഭ​​വം.

ഉ​​യ​​ർ​​ന്ന ജാ​​തി​​ക്കാ​​രാ​​ണു സാ​​ധാ​​ര​​ണ​​യാ​​യി വി​​വാ​​ഹാ​​ഘോ​​ഷ​​ത്തി​​നി​​ടെ കു​​തി​​ര​​സ​​വാ​​രി ന​​ട​​ത്തു​​ക. ദ​​ളി​​ത് യു​​വാ​​വ് ഇ​​തി​​നു തു​​നി​​ഞ്ഞ​​താ​​ണു മേ​​ൽ​​ജാ​​തി​​ക്കാ​​രു​​ടെ പ്ര​​കോ​​പ​​ന​​ത്തി​​നു കാ​​ര​​ണം.

ഉ​​ദ​​യ്പു​​രി​​ലെ ഝ​​ലാ കാ ​​ധാ​​ന ഗ്രാ​​മ​​ത്തി​​ലാ​​ണു സം​​ഭ​​വം. കൈ​​ലാ​​ഷ് മേ​​ഘ്‌​​വാ​​ൾ(25) എ​​ന്ന യു​​വാ​​വി​​നാ​​ണു മ​​ർ​​ദ​​ന​​മേ​​റ്റ​​ത്. ബി​​യ​​ർ​​കു​​പ്പി​​ക​​ൾ, ഇ​​രു​​ന്പു​​ദ​​ണ്ഡു​​ക​​ൾ, മൂ​​ർ​​ച്ച​​യേ​​റി​​യ ആ​​യു​​ധ​​ങ്ങ​​ൾ എ​​ന്നി​​വ ഉ​​പ​​യോ​​ഗി​​ച്ചാ​​യി​​രു​​ന്ന അ​​ക്ര​​മി​​ക​​ൾ വി​​വാ​​ഹാ​​ഘോ​​ഷ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത​​വ​​രെ ആ​​ക്ര​​മി​​ച്ച​​ത്. മേ​​ഘ്‌​​വാ​​ളി​​നു ത​​ല​​യി​​ലും ശ​​രീ​​ര​​ഭാ​​ഗ​​ങ്ങ​​ളി​​ലും പ​​രി​​ക്കു​​ണ്ട്. സം​​ഭ​​വ​​ത്തെ​​ത്തു​​ട​​ർ​​ന്ന് നാ​​ലു പേ​​ർ​​ക്കെ​​തി​​രേ പോ​​ലീ​​സ് എ​​ഫ്ഐ​​ആ​​ർ ര​​ജി​​സ്റ്റ​​ർ ചെ​​യ്തു. പ്ര​​തി​​ക​​ളി​​ലൊ​​രാ​​ളെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.