തെറ്റുകൾ കണ്ടെത്തി തിരുത്തുമെന്നു കേജരിവാൾ
തെറ്റുകൾ കണ്ടെത്തി തിരുത്തുമെന്നു കേജരിവാൾ
Saturday, April 29, 2017 12:46 PM IST
ന്യൂ​ഡ​ൽ​ഹി: തെ​റ്റു​ക​ൾ പ​റ്റി​യി​ട്ടു​ണ്ടെ​ന്നും അ​തു ക​ണ്ടെ​ത്തി തി​രു​ത്തു​മെ​ന്നും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. ന്യാ​യീ​ക​ര​ണ​ങ്ങ​ള​ല്ല, ന​ട​പ​ടി​ക​ളാ​ണ് ഇ​നി ആ​വ​ശ്യ​മെ​ന്നും ആം ​ആ​ദ്മി പാ​ർ​ട്ടി നേ​താ​വ് സ​മ്മ​തി​ച്ചു.

ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ണ്ടാ​യ ക​ന​ത്ത തോ​ൽ​വി​ക്കു പി​ന്നാ​ലെ​യാ​ണ് കേ​ജ​രി​വാ​ൾ തെ​റ്റു​ക​ൾ ഏ​റ്റു​പ​റ​ഞ്ഞ​ത്. ര​ണ്ടു ദി​വ​സ​ം വോ​ള​ന്‍റി​യ​ർ​മാ​രും വോ​ട്ട​ർ​മാ​രു​മാ​യി സം​സാ​രി​ച്ചു. യാ​ഥാ​ർ​ഥ്യം വ​ള​രെ വ്യ​ക്ത​മാ​ണ്. ""അ​തെ, ഞ​ങ്ങ​ൾ പ​ല പി​ഴ​വു​ക​ളും വ​രു​ത്തി''. പ​ക്ഷേ, ആ​ത്മ​പ​രി​ശോ​ധ​ന ന​ട​ത്തി വേ​ണ്ട തി​രു​ത്ത​ലു​ക​ൾ വ​രു​ത്തും. ഡ്രോ​യിം​ഗ് ബോ​ർ​ഡി​ലേ​ക്ക് തി​രി​ച്ചു പോ​കാ​ൻ സ​മ​യ​മാ​യി​രി​ക്കു​ന്നു: ട്വി​റ്റ​റി​ൽ എ​ഴു​തി​യ സ​ന്ദേ​ശ​ത്തി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.ഡ​ൽ​ഹി മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പു പ​രാ​ജ​യ​ത്തി​ന് എ​ല്ലാ​വ​ർ​ക്കും തു​ല്യ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണു​ള്ള​തെന്നും കേജരിവാൾ ട്വീറ്റ് ചെയ്തു.


ജ​ന​ഹി​ത​മ​റി​ഞ്ഞു പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യാ​നു​ള്ള​തു ചെ​യ്യു​ക​യു​മാ​ണു മു​ന്നി​ലു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.