ശിവ്പാൽ യാദവിനു പാർട്ടി ഭരണഘടന അറിയില്ലെന്ന് രാം ഗോപാൽ യാദവ്
ശിവ്പാൽ യാദവിനു പാർട്ടി ഭരണഘടന അറിയില്ലെന്ന് രാം ഗോപാൽ യാദവ്
Sunday, April 30, 2017 11:26 AM IST
ഇ​​റ്റാ​​വ: സ​​മാ​​ജ്‌​​വാ​​ദി പാ​​ർ​​ട്ടി​​യി​​ലെ ഭി​​ന്ന​​ത​​യി​​ൽ അ​​ഖി​​ലേ​​ഷി​​നു പി​​ന്തു​​ണ​​യു​​മാ​​യി വീ​​ണ്ടും മു​​തി​​ർ​​ന്ന പാ​​ർ​​ട്ടി നേ​​താ​​വ് രാം ​​ഗോ​​പാ​​ൽ യാ​​ദ​​വ്. അ​​ഖി​​ലേ​​ഷ് യാ​​ദ​​വി​​ന്‍റെ പ്ര​​സി​​ഡ​​ന്‍റ്സ്ഥാ​​നം ആ​​ർ​​ക്കും ന​​ല്കാ​​നാ​​വി​​ല്ലെ​​ന്നും എ​​സ്പി ജ​​ന​​റ​​ൽ ബോ​​ഡി ഐ​​ക​​ക​​ണ്ഠ്യേ​​ന​​യാ​​ണ് അ​​ഖി​​ലേ​​ഷി​​നെ തെ​​ര​​ഞ്ഞെ​​ടു​​ത്ത​​തെ​​ന്നും രാം ​​ഗോ​​പാ​​ൽ യാ​​ദ​​വ് പ​​റ​​ഞ്ഞു.

അ​​ഖി​​ലേ​​ഷ് എ​​സ്പി അ​​ധ്യ​​ക്ഷ​​സ്ഥാ​​നം മു​​ലാ​​യ​​ത്തി​​നു കൈ​​മാ​​റ​​ണ​​മെ​​ന്ന ശി​​വ്‌​​പാ​​ൽ യാ​​ദ​​വി​​ന്‍റെ ആ​​വ​​ശ്യ​​ത്തോ​​ടു പ്ര​​തി​​ക​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു രാം ​​ഗോ​​പാ​​ൽ യാ​​ദ​​വ് ശി​​വ്‌​​പാ​​ൽ യാ​​ദ​​വി​​നു പാ​​ർ​​ട്ടി ഭ​​ര​​ണ​​ഘ​​ട​​ന​​യെ​​ക്കു​​റി​​ച്ച് ഒ​​ന്നും അ​​റി​​യി​​ല്ല. അ​​സം​​ബ​​ന്ധം പു​​ല​​ന്പാ​​തെ പാ​​ർ​​ട്ടി​​ക്കു​​വേ​​ണ്ടി പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ ശി​​വ്പാ​​ൽ ത​​യാ​​റാ​​ക​​ണം-​​രാം ഗോ​​പാ​​ൽ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.