യുപിയിൽ റിട്ട. കേണലിന്‍റെ വീട്ടിൽനിന്നു പിടിച്ചെടുത്തത് 117 കിലോ നീൽഗായ് ഇറച്ചി, 40 തോക്കുകൾ, ഒരു കോടി രൂപ
യുപിയിൽ റിട്ട. കേണലിന്‍റെ വീട്ടിൽനിന്നു പിടിച്ചെടുത്തത് 117 കിലോ നീൽഗായ് ഇറച്ചി, 40 തോക്കുകൾ, ഒരു കോടി രൂപ
Sunday, April 30, 2017 11:44 AM IST
മീ​​​റ​​​റ്റ്: യു​​​പി​​​യി​​​ൽ റി​​​ട്ട​​​യേ​​​ഡ് സൈ​​​നി​​​ക ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ വീ​​​ട്ടി​​​ൽ ന​​​ട​​​ത്തി​​​യ റെ​​​യ്ഡി​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി സൂ​​​ക്ഷി​​​ച്ച 117 കി​​​ലോ നീൽഗായ് ഇറച്ചിയും 40 തോ​​​ക്കു​​​ക​​​ളും 50,000 വെടിയുണ്ടകളും ഒ​​​രു കോ​​​ടി രൂ​​​പ​​​യും ആ​​​ന​​​ക്കൊ​​​ന്പും മൃഗത്തോലും പി​​​ടി​​​കൂ​​​ടി. കേ​​​ണ​​​ൽ(​​​റി​​​ട്ട.) ദേ​​​വീ​​​ന്ദ്ര കു​​​മാ​​​റി​​​ന്‍റെ വ​​​സ​​​തി​​​യി​​​ൽ ശ​​​നി​​​യാ​​​ഴ്ച തു​​​ട​​​ങ്ങി​​​യ റെ​​​യ്ഡ് ഞാ​​​യ​​​റാ​​​ഴ്ച വെ​​​ളു​​​പ്പി​​​നു 3.30 വ​​​രെ നീ​​​ണ്ടു. ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ഓ​​​ഫ് റ​​​വ​​​ന്യു ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സും വ​​​നം വ​​​കു​​​പ്പും സം​​​യു​​​ക്ത​​​മാ​​​യാ​​​ണു റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​ത്.


ദേ​​​വീ​​​ന്ദ്ര​​​കു​​​മാ​​​റി​​​ന്‍റെ മ​​​ക​​​ൻ പ്ര​​​ശാ​​​ന്ത് ബി​​​ഷ്ണോ​​​യി ദേ​​​ശീ​​​യ ഷൂ​​​ട്ടിം​​​ഗ് താ​​​ര​​​മാ​​​ണ്. ഇ​​​രു​​​വ​​​ർ​​​ക്കു​​​മെ​​​തി​​​രേ 1972ലെ ​​​മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ നി​​​യ​​​മ​​​പ്ര​​​കാ​​​രം കേ​​​സെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.