നീറ്റ് പരീക്ഷ: സിബിഎസ്ഇ ചെയർമാന് മനുഷ്യാവകാശ കമ്മീഷന്‍റെ നോട്ടീസ്
Tuesday, May 16, 2017 10:35 PM IST
ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ അ​ഡ്മി​ഷ​നു​ള്ള നീ​റ്റ് പ​രീ​ക്ഷ​യ്ക്കെ​ത്തി​യ കേ​ര​ള​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ടി​വ​സ്ത്രം വ​രെ അ​ഴി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ സി​ബി​എ​സ്ഇ ചെ​യ​ർ​മാ​നു നോ​ട്ടീ​സ് അ​യ​ച്ചു.

നാ​ലാ​ഴ്ച​യ്​ക്ക​കം വി​ശ​ദ​മാ​യ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നാ​ണു നി​ർ​ദേ​ശം. കേ​ര​ള കോ​ണ്‍ഗ്ര​സ്- എം ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് എം. ​പു​തു​ശേ​രി എ​ക്സ് എം​എ​ൽ​എ​യു​ടെ പ​രാ​തി​യി​ലാ​ണു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി. ക​ഴി​ഞ്ഞ ഏ​ഴാം തീ​യ​തി ദേ​ശ​വ്യാ​പ​ക​മാ​യി ന​ട​ന്ന നീ​റ്റ് പ​രീ​ക്ഷ​യി​ൽ കേ​ര​ള​ത്തി​ൽ ക​ണ്ണൂ​ർ അ​ട​ക്കം ഏ​താ​നും കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ വി​ദ്യാ​ർ​ഥി​ക​ളെ മാ​ന​സി​ക​വും ശാ​രീ​ര​ിക​വു​മാ​യി അ​പ​മാ​നി​ച്ച​താ​യു​ള്ള പ​രാ​തി ഗൗ​ര​വ​ത​ര​മാ​ണെ​ന്നു മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. പെ​ണ്‍കു​ട്ടി​ക​ളു​ടെ അ​ടി​വ​സ്ത്രം വ​രെ ഉൗ​രി പ​രി​ശോ​ധി​ച്ച ന​ട​പ​ടി​യെ​ക്കു​റി​ച്ച് അ​ടി​യ​ന്ത​ര​മാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണം. കു​ട്ടി​ക​ളെ അ​പ​മാ​നി​ച്ച സം​ഭ​വ​ത്തി​ന്‍റെ പ​ത്ര, ടെ​ലി​വി​ഷ​ൻ റി​പ്പോ​ർ​ട്ടു​ക​ളു​ടെ പു​തു​ശേ​രി ന​ൽ​കി​യ പ​ക​ർ​പ്പും സി​ബി​എ​സ്ഇ​ക്കു ക​മ്മീ​ഷ​ൻ ന​ൽ​കി​യി​ട്ടു​ണ്ട്.