ആഗോള യുവനേതൃസമ്മേളനത്തിന് എ.കെ. ആന്‍റണിയുടെ മകനും
Wednesday, May 17, 2017 12:13 PM IST
ന്യൂ​ഡ​ൽ​ഹി: ജ​പ്പാ​ൻ സ​ർ​ക്കാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഗോ​ള യു​വ നേ​താ​ക്ക​ളു​ടെ സ​മ്മേ​ള​ന​മാ​യ ജെ​നി​സി​സി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രി​ൽ അ​നി​ൽ ആ​ന്‍റ​ണി​യും. മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് എ.​കെ ആ​ന്‍റ​ണി​യു​ടെ മ​ക​നാ​യ അ​നി​ല​ട​ക്കം മൊ​ത്തം എ​ട്ട് പേ​ർ​ക്കാ​ണ് സ​മ്മേ​ള​ന​ത്തി​ലേ​ക്ക് ക്ഷ​ണം.

ജ​പ്പാ​ൻ സ​ർ​ക്കാ​രും, ജ​പ്പാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​ർ​പ്പ​റേ​ഷ​ൻ സെ​ന്‍റ​റും ചേ​ർ​ന്നാ​ണു സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വ്യ​വ​സാ​യ, ശാ​സ്ത്ര സാ​ങ്കേ​തി​ക രം​ഗ​ങ്ങ​ളി​ലെ സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് സ​മ്മേ​ള​നം. അ​നി​ൽ ആ​ന്‍റ​ണി സൈ​ബ​ർ ഇ​ന്ത്യ എ​ന്ന ക​ന്പ​നി​യു​ടെ ഡ​യ​റ​ക്ട​റും ന​വോ​ധാ​ൻ എ​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.