ആധാർ: വാദം കേൾക്കുന്നതിൽനിന്നു ജഡ്ജി പിൻമാറി
Wednesday, May 17, 2017 12:22 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ കേ​സ് കേ​ൾ​ക്കു​ന്ന സു​പ്രീം​കോ​ട​തി ബെ​ഞ്ചി​ൽനി​ന്നു ജ​സ്റ്റീ​സ് നാ​ഗേ​ശ്വ​ർ റാ​വു പി​ൻ​മാ​റി. കേ​സ് പ​രി​ഗ​ണി​ക്കേ​ണ്ട പു​തി​യ ബെ​ഞ്ച് ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്. ഖെ​ഹാ​ർ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കും. അ​ഭി​ഭാ​ഷ​ക​നാ​യി​രി​ക്കെ മു​ന്പ് ആ​ധാ​ർ കേ​സി​ൽ കേ​ന്ദ്രസ​ർ​ക്കാ​രി​ന് വേ​ണ്ടി ഹാ​ജ​രാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജ​സ്റ്റീ​സ് നാ​ഗേ​ശ്വ​ർ റാ​വു​വി​ന്‍റെ പി​ൻ​മാ​റ്റം.

കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ സാ​മൂ​ഹി​ക​ക്ഷേ​മ പ​ദ്ധി​തിക​ളു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കാ​ൻ ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്കി ഇ​റ​ക്കി​യ വി​ജ്ഞാ​പ​നം ചോ​ദ്യം ചെ​യ്യു​ന്ന പൊ​തു താ​ത്പ​ര്യ ഹ​ർ​ജി​യാ​ണ് സു​പ്രീം​കോ​ട​തി​യു​ടെ ര​ണ്ടം​ഗ ബെ​ഞ്ചി​നു മു​ന്നി​ലു​ള്ള​ത്. സ​ർ​ക്കാ​ർ സേ​വ​ന​ങ്ങ​ൾ​ക്ക് ആ​ധാ​ർ നി​ർ​ബ​ന്ധ​മാ​ക്ക​രു​തെ​ന്ന ഉ​ത്ത​ര​വ് മ​റി​ക​ട​ന്ന് കേ​ന്ദ്രസ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന വി​ജ്ഞാ​പ​നം ചോ​ദ്യം​ചെ​യ്യു​ന്ന ഹ​ർ​ജി ഇ​ന്ന​ലെ പ​രി​ഗ​ണി​ക്കാ​നി​രി​ക്കു​ക​യാ​യി​രു​ന്നു.


മു​ത്ത​ലാ​ഖ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന ചീ​ഫ് ജ​സ്റ്റീ​സ് ജെ.​എ​സ്. ഖെ​ഹാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് മു​ന്പാ​കെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ശ്യാം ​ദി​വാ​നാ​ണ് ആ​ധാ​ർ കേ​സ് ഈ ​വേ​ന​ല​വ​ധി​ക്കു കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​ത്. ആ​ധാ​ർ ഇ​ല്ലാ​ത്ത നി​ര​വ​ധി പേ​ർ​ക്ക് ജൂ​ലൈ ഒ​ന്നു മു​ത​ൽ കേ​ന്ദ്ര സ​ഹാ​യം ല​ഭി​ക്കാ​ത്ത ഗു​രു​ത​ര സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നു ശ്യാം ​ദി​വാ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് കേ​സ് അ​ടി​യ​ന്ത​ര​മാ​യി വേ​ന​ല​വ​ധി​ക്കു ത​ന്നെ പ​രി​ഗ​ണി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.