ജയ്പുരിൽ മലയാളി എൻജിനിയറെ ഭാര്യവീട്ടുകാർ വെടിവച്ചുകൊന്നു
ജയ്പുരിൽ മലയാളി എൻജിനിയറെ ഭാര്യവീട്ടുകാർ വെടിവച്ചുകൊന്നു
Wednesday, May 17, 2017 12:41 PM IST
ജ​​​യ്പു​​​ർ: രാ​​​ജ​​​സ്ഥാ​​​നി​​​ലെ ജ​​​യ്പു​​​രി​​​ൽ മ​​​ല​​​യാ​​​ളി സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​ർ വെ​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു. പ​​​ത്ത​​​നം​​​തി​​​ട്ട മ​ണ്ണ​ടി വ​ട​ക്കേ​ക്ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ (അ​ഴി​ക​ത്ത്) അ​മി​ത് നാ​യ​ർ (28) ആണ് മരിച്ചത്. രാ​​​ജ​​​സ്ഥാ​​​ൻ​​​കാ​​​രി​​​യാ​​​യ ഭാ​​​ര്യ മ​​മ​​ത ചൗ​​​ധ​​​രി​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ളാ​​​ണ് അ​​​മി​​​തി​​​നെ വെ​​​ടി​​​വ​​​ച്ചു​​​കൊ​​​ന്ന​​​ത്.

ര​​​ണ്ടു വ​​​ർ​​​ഷം മു​​​ന്പാ​​​ണു മ​​മ​​ത​​​യെ അ​​​മി​​​ത് വി​​​വാ​​​ഹം ക​​​ഴി​​​ച്ച​​​ത്. വി​​​വാ​​​ഹ​​​ത്തി​​നു മ​​മ​​ത​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്ക് എ​​​തി​​​ർ​​​പ്പാ​​​യി​​​രു​​​ന്നു. മ​​മ​​ത ഗ​​​ർ​​​ഭി​​​ണി​​​യാ​​​ണെ​​​ന്ന് ഈ​​​യി​​​ടെ അ​​​റി​​​ഞ്ഞ​​​തോ​​​ടെ ബ​​​ന്ധു​​​ക്ക​​​ളു​​​ടെ രോ​​​ഷം കൂടി. ബ​​​ന്ധു​​​ക്ക​​​ളാ​​​യ ജീ​​​വ​​​ൻ റാം ​​​ചൗ​​​ധ​​​രി​​​യും ബാ​​​ഗ്‌​​​വാ​​​നി ചൗ​​​ധ​​​രി​​​യും മ​​​റ്റു ര​​​ണ്ടു പേ​​​രും ഇ​​​ന്ന​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി അ​​​മി​​​തി​​​നെ​​​യും ഭാ​​​ര്യ​​​യെ​​​യും ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​യി​​രു​​ന്നു.

അ​മ്മ ര​മാ​ദേ​വി, സ​ഹോ​ദ​രി സ്മി​ത. കു​ടും​ബം 40 വ​ർ​ഷ​മാ​യി ജ​യ്പൂ​രി​ലാണ് താ​മ​സം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.