ഗോവയിൽ നടപ്പാലം തകർന്ന് രണ്ടു പേർ മരിച്ചു; മുപ്പതോളം പേരെ കാണാതായി
Thursday, May 18, 2017 12:28 PM IST
പ​​​​​​നാ​​​​​​ജി: തെ​​​​​​ക്ക​​​​​​ൻ ഗോ​​​​​​വ​​​​​​യി​​​​​​ൽ ന​​​​​​ട​​​​​​പ്പാ​​​​​​ലം ത​​​​​​ക​​​​​​ർ​​​​​​ന്നുവീ​​​​​​ണു ര​​​​​​ണ്ടു പേ​​​​​​ർ മ​​​​​​രി​​​​​​ച്ചു. മു​​​​​​പ്പ​​​​​​തോ​​​​​​ളം പേ​​​​​​രെ കാ​​​​​​ണാ​​​​​​താ​​​​​​യി. സ​​​​​​ൻ​​​​​​വോ​​​​​​ർ​​​​​​ഡം ന​​​​​​ദി​​​​​​യി​​​​​​ൽ പോ​​​​​​ർ​​​​​​ച്ചു​​​​​​ഗീ​​​​​​സ് കാ​​​​​​ല​​​​​​ത്ത് നി​​​​​​ർ​​​​​​മി​​​​​​ച്ച പാ​​​​​​ല​​​​​​മാ​​​​​​ണു ത​​​​​​ക​​​​​​ർ​​​​​​ന്ന​​​​​​ത്. ഇ​​​​​​ന്ന​​​​​​ലെ വൈ​​​​​​കു​​​​​​ന്നേ​​​​​​രം ഏ​​​​​​ഴു മ​​​​​​ണി​​​​​​യോ​​​​​​ടെ​ കു​​​​​ർ​​​​​ച്ചോ​​​​​റം പ​​​​​ട്ട​​​​​ണ​​​​​ത്തി​​​​​ലാ​​​​​ണു സം​​​​​ഭ​​​​​വം. അ​​​​​​ന്പ​​​​​​തോ​​​​​​ളം പേ​​​​​​രാ​​​​​​ണു പു​​​​​​ഴ​​​​​​യി​​​​​​ൽ വീ​​​​​​ണ​​​​​​ത്. ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​ക​​ർ ര​​ണ്ടു മൃ​​ത​​ദേ​​ഹ​​ങ്ങ​​ൾ ക​​ണ്ടെ​​ടു​​ത്തു. 14 പേ​​​​​​രെ ര​​​​​​ക്ഷ​​​​​​പ്പെ​​​​​​ടു​​​​​​ത്തി. ഒ​​​​​​​രു യു​​​​​​​വാ​​​​​​​വ് ജീ​​​​​​​വ​​​​​​​നൊ​​​​​​​ടു​​​​​​​ക്കാ​​​​​​​ൻ പാ​​​​​​​ല​​​​​​​ത്തി​​​​​​​ൽ​​​​​​​നി​​​​​​​ന്നു ന​​​​​​​ദി​​​​​​​യി​​​​​​​ലേ​​​​​​​ക്ക് ചാ​​​​​​​ടി​​​​​​​യി​​​​​​​രു​​​​​​​ന്നു. ഇ​​​​​​​യാ​​​​​​​ളെ ര​​​​​​​ക്ഷ​​പ്പെ​​ടു​​ത്താ​​ൻ അ​​​​​​​ഗ്നി​​​​​​​ശ​​​​​​​മ​​​​​​​ന സേ​​​​​​​നാം​​ഗ​​ങ്ങ​​ൾ ശ്ര​​​​​​​മി​​​​​​​ക്ക​​​​​​വേ തെ​​ര​​ച്ചി​​ൽ കാ​​ണാ​​ൻ ആ​​​​​​​ളു​​​​​​​ക​​​​​​​ൾ പാ​​​​​​​ല​​​​​​​ത്തി​​​​​​​ൽ ത​​​​​​​ടി​​​​​​​ച്ചു​​​​​​​കൂ​​​​​​​ടി​​​​​​​യ​​​​​​​താ​​ണ് അ​​പ​​ക​​ട​​കാ​​ര​​ണ​​മാ​​യ​​ത്. കാ​​​​​ല​​​​​പ്പ​​​​​ഴ​​​​​ക്കം ചെ​​​​​ന്ന പാ​​​​​ല​​​​​ത്തി​​​​​ൽ വാ​​​​​​​ഹ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​ക്കു പ്ര​​​​​​​വേ​​​​​​​ശ​​​​​ന​​​​​​​മി​​​​​​​ല്ല. ന​​​​​​​ട​​​​​​​പ്പാ​​​​​​​ല​​​​​​​മാ​​​​​​​യി മാ​​​​​​​ത്ര​​​​​​​മാ​​​​​​​ണ് ഉ​​​​​​​പ​​​​​​​യോ​​​​​​​ഗി​​​​​ച്ചു വ​​​​​​​ന്നി​​​​​​​രു​​​​​​​ന്ന​​​​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.