തന്‍റെ സ്മരണയ്ക്കായി വൃക്ഷങ്ങൾ നടാൻ ആവശ്യപ്പെട്ട ദവേ
Thursday, May 18, 2017 12:28 PM IST
ന്യൂഡൽഹി: അന്തരിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രി അ​നി​ൽ മാ​ധ​വ് ദവേ അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പുത​ന്നെ അ​ന്തി​മ ആ​ഗ്ര​ഹ​ങ്ങ​ൾ എ​ഴു​തി സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ന​ൽ​കി​യി​രു​ന്നു.

നി​ങ്ങ​ൾ​ക്ക് എ​ന്നെ സ്മ​രി​ക്ക​ണ​മെ​ങ്കി​ൽ വൃ​ക്ഷ​ങ്ങ​ൾവ​ച്ചു​പി​ടി​പ്പി​ച്ച് സം​ര​ക്ഷി​ക്കു​ക. അ​ല്ലാ​തെ സ്മാ​ര​കം നി​ർ​മി​ച്ചോ പ്ര​തി​മ​ക​ൾ ഉ​യ​ർ​ത്തി​യോ പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി​യോ ആ​വ​രു​ത് അ​ത്. വൃ​ക്ഷ​ങ്ങ​ൾ ന​ട്ടു​വ​ള​ർ​ത്തു​ന്ന​ത് ഏ​റെ സ​ന്തോ​ഷി​പ്പി​ക്കും. എ​ന്നാ​ൽ, അ​തു​പോ​ലും ത​ന്‍റെ പേ​രി​ലാ​വ​രു​തെ​ന്നും ദവേ വി​ൽ​പ്പ​ത്ര​ത്തി​ൽ പ​റ​യു​ന്നു.

1956 ജൂ​ലൈ ആ​റി​നു മ​ധ്യ​പ്ര​ദേ​ശി​ലെ ഉ​ജ്ജ​യി​നി​ലെ ബ​ർ​നാ​ഗ​റി​ലാ​ണ് അ​നി​ൽ മാ​ധ​വ് ദ​വേ ജ​നി​ച്ച​ത്. ആ​ർ​എ​സ്എ​സി​ന്‍റെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന അ​ദ്ദേ​ഹം വി​ദ്യാ​ർ​ഥി രാ​ഷ്‌ട്രീയ​ത്തി​ലൂ​ടെ​യാ​ണ് ദേ​ശീ​യ രാ​ഷ്‌ട്രീ​യ​ത്തി​ലെ​ത്തി​യ​ത്. ചി​ട്ട​യാ​യ ജീ​വി​ത​ച​ര്യ​ക​ൾ പു​ല​ർ​ത്തു​ന്ന​തി​ൽ നി​ഷ്ക​ർ​ഷ പു​ല​ർ​ത്തി​യി​രു​ന്നു. സ​സ്യ​ഭു​ക്കാ​യി​രു​ന്ന അ​ദ്ദേ​ഹം യോ​ഗ​യു​ടെ ഉ​പാ​സ​ക​നു​മാ​യി​രു​ന്നു. ഡ​ൽ​ഹി​യി​ൽ ഒ​റ്റ, ഇ​ര​ട്ട അ​ക്ക ന​ന്പ​റി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി ദ​വേ സൈ​ക്കി​ളി​ലാ​ണ് പാ​ർ​ല​മെ​ന്‍റി​ലെ​ത്തി​യി​രു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.