Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to National News |
ദവേയ്ക്കു നർമദ സുന്ദര നദി
Thursday, May 18, 2017 10:58 PM IST
Click here for detailed news of all items Print this Page
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ എ​ല്ലാ ന​ദി​ക​ളും ഉ​യി​രോ​ടെ ഒ​ഴു​കാ​നു​ള്ള​താ​ണെ​ന്ന് ഉ​റ​ച്ച വി​ശ്വ​സി​ച്ച അ​നി​ൽ മാ​ധ​വ് ദ​വേ​യു​ടെ മ​ന​സി​ൽ ന​ദി​ക​ളി​ൽ സു​ന്ദ​രി ന​ർ​മ​ദ​യാ​യി​രു​ന്നു. ന​ർ​മ​ദ​യു​ടെ സം​ര​ക്ഷ​ണ​ത്തി​നും പു​ന​രു​ദ്ധാ​ര​ണ​ത്തി​നു​മാ​യി ത​ന്‍റെ ക​ർ​മ​മേ​ഖ​ല​യു​ടെ ഭൂ​രി​ഭാ​ഗം സ​മ​യം അ​ദ്ദേ​ഹം നീ​ക്കി വ​ച്ചു.

പ​രിശീ​ല​നം സി​ദ്ധി​ച്ച പൈ​ല​റ്റാ​യി​രു​ന്ന അ​നി​ൽ മാ​ധ​വ് ദ​വേ ന​ർ​മ​ദ ന​ദി​യു​ടെ ഉ​ത്ഭ​വം മു​ത​ൽ ഒ​ടു​ക്കം വ​രെ 18 മ​ണി​ക്കൂ​ർ വി​മാ​നം പ​റ​ത്തി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​സ​ത്തി​ന് തു​നി​ഞ്ഞി​റ​ങ്ങി​യ ആ​ദ്യ വ്യ​ക്തി​യെ​ന്ന റെ​ക്കോ​ഡും ദ​വേ​ക്കാ​ണ്.

കൊ​മേ​ഴ്സ്യ​ൽ പൈ​ല​റ്റ് ലൈ​സ​ൻ​സു​ള്ള ദ​വേ പ​ഠ​ന​കാ​ല​ത്ത് എ​ൻ​സി​സി എ​യ​ർ​വിം​ഗ് കേ​ഡ​റ്റാ​യി​രു​ന്നു. ഇ​തി​നു പു​റ​മേ 19 ദി​വ​സം എ​ടു​ത്ത് ന​ർ​മ​ദ​യി​ൽ റാ​ഫ്റ്റിം​ഗും (തു​ഴ​ച്ചി​ൽ) ന​ട​ത്തി​യി​ട്ടു​ണ്ട്. ന​ർ​മ​ദ​യു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ദ​വേ സ്ഥാ​പി​ച്ച സം​ഘ​ട​ന​യാ​ണ് ന​ർ​മ​ദ സ​മ​ഗ്ര. ഇ​തി​നു പു​റ​മേ ന​ദി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി ന​ദി ഉ​ത്സ​വ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും അ​ദ്ദേ​ഹം മു​ൻ​നി​ര​യി​ൽ നി​ന്നു.

അ​ണ​ക്കെ​ട്ടു​ക​ൾ നാ​ടി​ന്‍റെ നി​ല​നി​ൽ​പി​നു വ​ലി​യ വി​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്നാ​യി​രു​ന്നു ദ​വേ​യു​ടെ പ​ക്ഷം. രാ​ജ്യ​ത്തെ വ​ലി​യ അ​ണ​ക്കെ​ട്ടു​ക​ളി​ൽ 20 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള​വ​യെ​ല്ലാം സാ​മൂ​ഹി​ക, സാ​ന്പ​ത്തി​ക വി​ശ​ക​ല​ന​ത്തി​നു വി​ധേ​യ​മാ​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പാ​ർ​ല​മെ​ന്‍റി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഈ ​അ​ണ​ക്കെ​ട്ടു​ക​ൾ കൊ​ണ്ട് രാ​ജ്യ​ത്തി​ന് എ​ന്തു നേ​ട്ട​മു​ണ്ടാ​യി അ​തി​ലേ​റെ എ​ന്തൊ​ക്കെ ന​ഷ്ട​പ്പെ​ട്ടു എ​ന്നു ചി​ന്തി​ക്കേ​ണ്ട സ​മ​യ​മാ​യി​രി​ക്കു​ന്നു എ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ന​ദീ സം​ര​ക്ഷ​ണം സം​ബ​ന്ധി​ച്ച സെ​മി​നാ​റി​ൽ സം​സാ​രി​ക്ക​വേ ന​ർ​മ​ദ​യു​ടെ തീ​ര​ത്തു താ​മ​സി​ക്കു​ന്ന ക​ർ​ഷ​ക​ർ രാ​സ​വ​ള​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ചു കൊ​ണ്ടു​ള്ള കൃ​ഷി​രീ​തി​ക​ൾ അ​വ​ലം​ബി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.


കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി ന​ർ​മ​ദ ഒ​രു ക്രി​ക്ക​റ്റ് പി​ച്ചി​നോ​ളം ചു​രു​ങ്ങി​പ്പോ​കു​മെ​ന്നാ​ണ് ദ​വേ ഒ​രി​ക്ക​ൽ ആ​ശ​ങ്ക​പ്പെ​ട്ട​ത്. ഉ​ത്ത​ര​വാ​ദി​ത്ത​മി​ല്ലാ​ത്ത മ​നു​ഷ്യ​രു​ടെ പ്ര​വൃ​ത്തി​ക​ളാ​ൽ ന​ർ​മ​ദ മ​രി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റെ​ടു​ത്ത ശേ​ഷം ആ​ദ്യ​മാ​യി മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത​പ്പോ​ൾ ന​ട​ത്തി​യ പ​രാ​മ​ർ​ശം ദ​വേ​യെ ഏ​റെ ശ്ര​ദ്ധേ​യ​നാ​ക്കി. എ​നി​ക്കു കു​ട്ടി​ക​ളി​ല്ല. അ​തു കൊ​ണ്ടു ത​ന്നെ വൈ​കു​ന്നേ​രങ്ങ​ളി​ൽ പു​റ​ത്തു പോ​കേ​ണ്ട​തു​മി​ല്ല. വൈ​കി​യും ഓ​ഫീ​സി​ലി​രു​ന്ന ജോ​ലി ചെ​യ്യു​ന്ന​തു കൊ​ണ്ട് നി​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ കു​ഴ​പ്പ​ങ്ങ​ളു​ണ്ടാ​യേ​ക്കാം. എ​ങ്കി​ലും നി​ങ്ങ​ളു​ടെ സാ​യാ​ഹ്ന​ങ്ങ​ളും അ​ത്താ​ഴ​വും ഞാ​ൻ മു​ട​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു ന​ൽ​കു​ന്നു എ​ന്നാ​യി​രു​ന്നു ദ​വേ​യു​ടെ വാ​ക്കു​ക​ൾ.

ന​ർ​മ്മ​ദാ ന​ദി​യു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​നാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച അ​നി​ൽ ദ​വേ, അ​ന്തി​മ വി​ശ്ര​മ​വും ന​ർ​മ്മ​ദാ തീ​ര​ത്തു ത​ന്നെ വേ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചു. സാ​ധി​ക്കു​മെ​ങ്കി​ൽ ന​ദീ മ​ഹോ​ത്സ​വം ന​ട​ക്കു​ന്ന ബാ​ദ്രാ​ഭാ​നി​ൽ ത​ന്നെ സം​സ്ക്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്ത​ണം. വൈ​ദി​ക രീ​തി​യി​ലോ മ​റ്റ് ഏ​തെ​ങ്കി​ലും രീ​തി​യി​ലോ ക​ർ​മ​ങ്ങ​ൾ ന​ട​ത്താ​മെ​ന്നും അ​തൊ​ട്ടും ആ​ഡം​ബ​ര​പൂ​ർ​വം ആ​ക​രു​തെ​ന്നു​മാ​ണ് അ​ദ്ദേ​ഹം ത​ന്‍റെ വി​ൽ​പ​ത്ര​ത്തി​ൽ നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്.

സെ​ബി മാ​ത്യു


കോ​ൺ​ഗ്ര​സ് പ്രവർത്തകസമിതി യോഗം നാളെ
പക്ഷിയിടിച്ചു; ഡൽഹിയിൽ വിമാനം തിരിച്ചിറക്കി
കാഷ്മീരിൽ ഏറ്റുമുട്ടൽ; വ്യോമസേന കമാൻഡർ കൊല്ലപ്പെട്ടു, ആറു ഭീകരരെ വധിച്ചു
രാജസ്ഥാനിൽ മലയാളി വിദ്യാർഥി സഹപാഠികളുടെ മർദനമേറ്റു മരിച്ചു
രാജസ്ഥാനിലും ഉത്തരാഖണ്ഡിലും ഭൂചലനം: ആളപായമില്ല
ജിഎസ്ടി പിരിവ് മെച്ചപ്പെടുന്നു
‘പദ്മാവതി’ക്കെതിരേ സെൻസർ ബോർഡ്
യു​പി​യി​ൽ കൗ​മാ​ര​ക്കാ​ര​നു പോ​ലീ​സി​ന്‍റെ ക്രൂ​ര​മ​ർ​ദ​ന​ം
ഗോ​വ ​മേ​ള ബ​ഹി​ഷ്ക​രി​ക്ക​ണം: ഷ​ബാ​ന ആ​സ്മി
ശ്രീ ശ്രീ രവിശങ്കർ ബിജെപിയുടെ കൈയിലെ പാവയെന്ന് എസ്പി
രജപുത്ര വിഭാഗക്കാർ കുന്പൾഗാർകോട്ട ഉപരോധിച്ചു
നിതീഷ് കുമാറിന് അന്പ് ചിഹ്നം: ഒളിയന്പുമായി ശരത് യാദവ് പക്ഷം
കർണാടകയിൽ ഡോക്ടർമാരുടെ സമരം അവസാനിച്ചു
രാഹുൽ റോയി ബിജെപിയിൽ
കനത്ത പുകമഞ്ഞ്: ഡൽഹിയിൽ ട്രെയിൻ ഗതാഗതം താറുമാറായി
പത്രാധിപ സമിതിയുടെ പവിത്രത കാക്കണമെന്ന് ശശികുമാർ
പുരാതന കൈയെഴുത്തുപ്രതി യുനെസ്കോ പട്ടികയിൽ
ഇന്ത്യയുടെ റേറ്റിംഗ് കൂട്ടി
ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം ; പാ​റ്റ്ന മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 15 രോ​ഗി​ക​ൾ മ​രി​ച്ചു
ഗുജറാത്തിൽ ബിജെപി 70 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
കാഷ്മീരിൽ സബ് ഇൻസ്പെക്ടറെ ഭീകരർ വധിച്ചു
ജിഷ്ണു കേസ്: ‘അന്വേഷണം ഏറ്റെടുക്കില്ലെങ്കിൽ കേരളത്തെ അറിയിക്കണം’
ഡൽഹി മെട്രോ സ്റ്റേഷനിൽ മാധ്യമപ്രവർത്തകയ്ക്കു നേരെ പീഡനശ്രമം
ചിത്തോർഗഡ് കോട്ടയിലേക്കുള്ള പ്രവേശനം പദ്മാവതി പ്രക്ഷോഭകർ തടഞ്ഞു
നിതീഷ് കുമാറിന്‍റെ ജെഡിയുവിന് അംഗീകാരം
ബൻസാലിയുടെയും ദീപികയുടെയും തലവെട്ടാൻ അഞ്ചു കോടി പ്രഖ്യാപിച്ച് ക്ഷത്രിയ സമാജം
മടങ്ങിവരണമെന്ന് അമ്മയുടെ അഭ്യർഥന: ലഷ്കർ ക്യാന്പിൽനിന്നു മകൻ തിരിച്ചെത്തി
ഭാവനാസൃഷ്ടിയിൽ ഇടപെടാനുള്ള സ്വാതന്ത്ര്യം പരിമിതം: സുപ്രീംകോടതി
ഗുർമീതിനെതിരേ മൊഴി നല്കാൻ ഭീഷണിയെന്ന്
ഇന്ത്യയും ജപ്പാനും സംയുക്ത ചാന്ദ്ര പര്യവേക്ഷണത്തിനൊരുങ്ങുന്നു
ആഡംബരകാർ ഇറക്കുമതി: നടരാജന്‍റെ ശിക്ഷ ശരിവച്ചു
അങ്കണവാടി ഉൾപ്പെടെ നാലു പദ്ധതികൾ തുടരും
മന്ത്രിസഭായോഗം: സിപിഐ വിട്ടുനിന്നതിനെച്ചൊല്ലി വാഗ്വാദം അസാധാരണമെന്നു സിപിഎം പിബി
ജിഎസ്ടിയുടെ മറവിൽ കൊള്ള, തടയിടാൻ അഥോറിറ്റി
പരിപ്പ്, പയർ കയറ്റുമതി അനുവദിച്ചു
റഫാൽ വിമാനക്കരാർ മോദി അട്ടിമറിച്ചെന്നു രാഹുൽ ഗാന്ധി
കൃഷ്ണദാസിനു ജാമ്യത്തിൽ ഇളവില്ല
കോൺഗ്രസുമായി സഖ്യമുണ്ടാക്കും: പവാർ
ഒറ്റ ഫോൺ കോൾ മതി, ഡൽഹിയിൽ ഇനി സർക്കാർ സേവനം വീട്ടുപടിക്കൽ
പദ്മാവതിയുടെ റിലീസിനെതിരേ അജ്‌മീർ ദർഗ ദീവാൻ
പ​ദ്മാ​വ​തി​: യു​പി​യി​ൽ ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മെന്നു യോ​ഗി ആ​ദി​ത്യ​നാ​ഥ്
മതേതര കക്ഷികളുമായി സഖ്യമാകാം: ബിഎസ്പി
നാവികസേന ടാൻസാനിയയിലേക്ക് നിരീക്ഷണക്കപ്പൽ അയച്ചു
അന്തരീക്ഷ മലിനീകരണം: വിദേശ നയതന്ത്ര പ്രതിനിധികൾ ഡൽഹി വിടുന്നു
ഗുജറാത്തിൽ ബിജെപിയുടെ പ്രചാരണ വീഡിയോ: പപ്പുവിനു പകരം യുവരാജ്
ഭൂമി കൈയേറി ഗ്രാനൈറ്റ് ഖനനം: കരുണാനിധിയുടെ കൊച്ചുമകനെതിരേ കുറ്റപത്രം നല്കി
സ്ഫോടനം; ഏഴു സൈനികർക്കു പരിക്ക്
യാക്കോബായ സഭയുടെ പുനഃപരിശോധന ഹർജി തള്ളി
അധികാരികൾ വിമർശനങ്ങളെ ഭയപ്പെടുന്നു: എ.കെ. ആന്‍റണി
അയോധ്യ: ശ്രീ ശ്രീ രവിശങ്കർ ആദിത്യനാഥിനെ കണ്ടു
LATEST NEWS
ജ​സ്റ്റീ​സ് ഭ​ഗ​വ​തി പ്ര​സാ​ദ് അ​ന്ത​രി​ച്ചു
മൊ​റോ​ക്കൊ​യി​ൽ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​നി​ടെ തി​ക്കും​തി​ര​ക്കും; 15 പേ​ർ മ​രി​ച്ചു
ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി​യു​ടെ പൂ​ഴി​ക്ക​ട​ക​ൻ; ഇ​ത്ത​വ​ണ കോ​ൺ​ഗ്ര​സിന്‍റെ വ്യാ​ജ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക
ബം​ഗ​ളൂ​രു വി​ജ​യ​ത്തോ​ടെ അ​ര​ങ്ങേ​റി
കാ​ഷ്മീ​രി​ൽ മൂ​ന്നു തീ​വ്ര​വാ​ദി​ക​ൾ അ​റ​സ്റ്റിൽ

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.