കേന്ദ്രമന്ത്രി ദവേ അന്തരിച്ചു
Thursday, May 18, 2017 12:52 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രി അ​നി​ൽ മാ​ധ​വ് ദ​വേ (60) അ​ന്ത​രി​ച്ചു. ന്യൂ​മോ​ണി​യ ബാ​ധി​ച്ച് അ​വ​ശ​നാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ പെ​ട്ടെ​ന്നു​ണ്ടാ​യ ശാ​രീ​രിക അ​സ്വാ​സ്ഥ്യ​ത്തെ​ത്തു​ട​ർ​ന്ന് ഇ​ന്ന​ലെ രാ​വി​ലെയാണ് എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ചത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ ചു​മ​ത​ല​യു​ള്ള സ​ഹ​മ​ന്ത്രി ജി​തേ​ന്ദ്ര സിം​ഗ് അ​റി​യി​ച്ചു. ദ​വേ അ​വി​വാ​ഹി​ത​നാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്നു ന​ട​ക്കും. ഇ​ന്ന​ലെ കോ​യ​ന്പ​ത്തൂ​രി​ൽ ഒ​രു ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ശാ​രീ​രി​ക അസ്വാ​സ്ഥ്യ​ത്തെ​ത്തു​ട​ർ​ന്നു യാ​ത്ര റ​ദ്ദാ​ക്കി​യി​രു​ന്നു.

ബു​ധ​നാ​ഴ്ച രാ​ത്രി വൈ​കി​യും ഓ​ഫീ​സ് സം​ബ​ന്ധ​മാ​യ ചു​മ​ത​ല​ക​ളി​ൽ അ​ദ്ദേ​ഹം വ്യാ​പൃ​ത​നാ​യി​രു​ന്നു. ജ​നി​ത​കമാ​റ്റം വ​രു​ത്തി​യ ക​ടു​കി​ന് അം​ഗീ​കാ​രം ന​ൽ​കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം അ​റി​യി​ച്ചെ​ത്തി​യ സം​ഘ​വു​മാ​യി ദീ​ർ​ഘനേ​രം സം​ഭാ​ഷ​ണ​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ദ​വേ​യു​ടെ വേ​ർ​പാ​ട് വ്യ​ക്തി​പ​ര​മാ​യ ന​ഷ്ട​മാ​ണെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ട്വീ​റ്റ് ചെ​യ്തു.


പ​രി​സ്ഥി​തി വ​കു​പ്പി​ന്‍റെ ചു​മ​ത​ല ഡോ. ​ഹ​ർ​ഷവ​ർ​ധ​ന്

ന്യൂ​ഡ​ൽ​ഹി: അ​നി​ൽ മാ​ധ​വ് ദ​വേ​യു​ടെ അ​പ്ര​തീ​ക്ഷി​ത മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് പരിസ്ഥിതി-വനം വ​കു​പ്പി​ന്‍റെ ചു​മ​ത​ല കേ​ന്ദ്ര ശാ​സ്ത്ര സാ​ങ്കേ​തി​ക മ​ന്ത്രി ഡോ. ​ഹ​ർ​ഷവ​ർ​ധ​നു ന​ൽ​കി.