കാർത്തി ചിദംബരത്തിനെതിരേ കേസെടുത്തു
കാർത്തി ചിദംബരത്തിനെതിരേ കേസെടുത്തു
Friday, May 19, 2017 12:33 PM IST
ന്യൂ​ഡ​ൽ​ഹി: ക​ള്ള​പ്പ​ണം വെ​ളി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ കേ​ന്ദ്ര ധ​ന​മ​ന്ത്രി​യും കോ​ണ്‍ഗ്ര​സ് നേ​താ​വു​മാ​യ പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ൻ കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നെ​തിരേ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കേ​സെ​ടു​ത്തു. കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​നെ​തി​രേയും ക​ന്പ​നി ഐ​എ​ൻ​എ​ക്സ് മീ​ഡി​യ​യ്ക്കു​മെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ൽ നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

സി​ബി​ഐ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ഫ്ഐ​ആ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. ചി​ദം​ബ​രം കേ​ന്ദ്ര​മ​ന്ത്രി​യാ​യി​രി​ക്കു​ന്ന സ​മ​യ​ത്ത് ഐ​എ​ൻ​എ​ക്സ് മീ​ഡി​യ​യ്ക്ക് വി​ദേ​ശ നി​ക്ഷേ​പം ല​ഭ്യ​മാ​ക്കാ​ൻ അ​ന​ധി​കൃ​ത ഇ​ട​പെ​ട​ൽ ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. ചി​ദം​ബ​ര​ത്തി​ന്‍റെ​യും മ​ക​ന്‍റെ​യും ചെ​ന്നൈ​യി​ലെ 14 കെ​ട്ടി​ട​ങ്ങ​ളി​ൽ സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ർ റെ​യ്ഡ് ന​ട​ത്തി​യി​രു​ന്നു. ഷീ​ന ബോ​റ കൊ​ല​പാ​ത​ക കേ​സി​ലെ പ്ര​തി​ക​ളാ​യ പീ​റ്റ​ർ മു​ഖ​ർ​ജി​ക്കും ഇ​ന്ദ്രാ​ണി മു​ഖ​ർ​ജി​ക്കും ബ​ന്ധ​മു​ള്ള മീ​ഡി​യ ക​ന്പ​നി​ക്ക് വി​ദേ​ശ നി​ക്ഷേ​പ​ത്തി​ന് സ​ഹാ​യ​മൊ​രു​ക്കി​യെ​ന്ന ആ​രോ​പ​ണ​മാ​ണ് ചി​ദം​ബ​ര​ത്തി​ന്‍റെ മ​ക​ന്‍റെ ക​ന്പ​നി​ക്ക് മേ​ലു​ള്ള​ത്.


കൈ​ക്കൂ​ലി വാ​ങ്ങി കാ​ർ​ത്തി ചി​ദം​ബ​ര​ത്തി​ന്‍റെ ക​ന്പ​നി 2008ൽ ​ഐ​എ​ൻ​എ​ക്സ് മീ​ഡി​യ ക​ന്പ​നി​ക്ക് സ​ഹാ​യം ന​ൽ​കി​യെ​ന്നാ​ണ് ആ​ക്ഷേ​പം. 10 ല​ക്ഷം രൂ​പ വാ​ങ്ങി 305 കോ​ടി​യു​ടെ നി​ക്ഷേ​പ​ത്തി​ന് മ​റ​യി​ട്ടു​വെ​ന്ന കേ​സി​ലാ​ണ് അ​ന്വേ​ഷ​ണം. മോ​ദി സ​ർ​ക്കാ​ർ പ്ര​തി​പ​ക്ഷ​ത്തു​ള്ള​വ​രോ​ട് പ​ക​രം തീ​ർ​ക്കാ​ൻ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളാ​യ സി​ബി​ഐ​യെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നു ചി​ദം​ബ​രം ആ​രോ​പി​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ട​യി​ൽ കാ​ർ​ത്തി ചി​ദം​ബ​രം ല​ണ്ട​നി​ലേ​ക്കു പോ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.