കരിന്പുവില വർധിപ്പിച്ചു
കരിന്പുവില വർധിപ്പിച്ചു
Wednesday, May 24, 2017 12:17 PM IST
ന്യൂ​ഡ​ൽ​ഹി: 2017-18 ലേ​ക്ക് ക​രി​ന്പി​നു​ള്ള ന്യാ​യ​വും ആ​ദാ​യ​ക​ര​വു​മാ​യ വി​ല (എ​ഫ്ആ​ർ​പി) 10.87 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ചു. കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യാ​ണു തീ​രു​മാ​നി​ച്ച​ത്. 2016-17 വ​ർ​ഷ​ത്തേ​ക്കു​ള്ള വി​ല ക്വി​ന്‍റ​ലി​ന് 230 രൂ​പ​യും 2017-18 ലേ​ക്ക് 255 രൂ​പ​യു​മാ​ണ്.‌ക​രി​ന്പു​ക​ർ​ഷ​ക​ർ​ക്ക് ഈ ​തു​ക നി​യ​മ​പ​ര​മാ​യി അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. സം​സ്ഥാ​ന​ങ്ങ​ൾ ഇ​തി​ൽ​നി​ന്നു കു​റ​ച്ചു​കൂ​ടി കൂ​ട്ടി​യ വി​ല ന​ൽ​കാ​ൻ മി​ല്ലു​ക​ളോ​ടു നി​ർ​ദേ​ശി​ക്കും.‌2016-17 ൽ ​ക​രി​ന്പ് ഉ​ത്പാ​ദ​ന​വും ത​ത്ഫ​ല​മാ​യി പ​ഞ്ച​സാ​ര ഉ​ത്പാ​ദ​ന​വും കു​റ​ഞ്ഞ​തി​നാ​ൽ പ​ഞ്ച​സാ​ര വി​ല ഗ​ണ്യ​മാ​യി കൂ​ടിയിട്ടുണ്ട്. ഇ​നി ന്യാ​യ​വി​ല വ​ർ​ധ​ന​യു​ടെ പേ​രി​ൽ മി​ല്ലു​ക​ൾ വീ​ണ്ടും വി​ല കൂ​ട്ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.