ആസാമിലേതു വ്യാജ ഏറ്റുമുട്ടലെന്ന്
Wednesday, May 24, 2017 12:17 PM IST
ന്യൂ​ഡ​ൽ​ഹി: ആ​സാ​മി​ൽ സൈ​ന്യം ര​ണ്ട് പേ​രെ വ​ധി​ച്ച സം​ഭ​വം വ്യാ​ജ ഏ​റ്റു​മു​ട്ട​ലാ​ണെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി സി​ആ​ർ​പി​എ​ഫ് ഐ​ജി ര​ജിനീ​ഷ് റാ​യി. ചി​രാ​ഗ് ജി​ല്ല​യി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ നാ​ഷ​ണ​ൽ ഡെ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ട് ഓ​ഫ് ബോ​ഡോ ലാ​ൻ​ഡിന്‍റെ ര​ണ്ട് പ്ര​വ​ർ​ത്ത​ക​രെ സു​ര​ക്ഷ സേ​ന വ​ധി​ച്ച​ത് വ്യാ​ജ ഏ​റ്റു​മു​ട്ട​ലി​ലൂ​ടെ​യാ​ണെ​ന്നാ​ണ് ര​ജ​നീ​ഷ് റാ​യി വെ​ളി​പ്പെ​ടു​ത്തി​യ​ത്. സേ​ന ന​ൽ​കി​യ ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം ക​ന​ത്ത ഏ​റ്റു​മു​ട്ട​ലി​നൊ​ടു​വി​ൽ ര​ണ്ടു ഭീ​ക​ര​രെ വ​ധി​ച്ചു​വെ​ന്നാ​യി​രു​ന്നു. മാ​ർ​ച്ച് 30നു ​ന​ട​ന്ന​യ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പേ​രെ വ​ധി​ച്ചു​വെ​ന്നാ​യി​രു​ന്നു സൈ​ന്യത്തിന്‍റെ വി​ശ​ദീ​ക​ര​ണം.

ഭീ​ക​ര​രു​ടെ പ​ക്ക​ൽ നി​ന്നു വ​ൻ ആ​യു​ധ ശേ​ഖ​രം ക​ണ്ടെ​ത്തി​യെ​ന്നും അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു.
എ​ന്നാ​ൽ, ഏ​റ്റു​മു​ട്ട​ലി​നെ​ക്കു​റി​ച്ച് ര​ജ​നീ​ഷ് റാ​യ് ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടി​ൽ മ​റ്റൊ​രു ഗ്രാ​മ​ത്തി​ൽ നി​ന്നും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​വ​രെ ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ഏ​റ്റു​മു​ട്ടി​ലി​ലൂ​ടെ കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണു വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തു തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള ദൃ​ക്സാ​ക്ഷി മൊ​ഴി​ക​ളും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ലു​ണ്ട്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത് ചൈ​നീ​സ് നി​ർ​മി​ത ഗ്ര​നേ​ഡു​ക​ൾ മാ​ത്ര​മാ​ണ്. മ​റ്റ് ആ​യു​ധ​ങ്ങ​ൾ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. നി​യ​മ​പ്ര​കാ​ര​മു​ള്ള ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു പ​ക​രം ക​സ്റ്റ​ഡി​യി​ലു​ള്ള​വ​രെ കൊ​ല​പ്പെ​ടു​ത്താ​ൻ സൈ​ന്യ​ത്തി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നും റാ​യി​യു​ടെ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.