മോഡറേഷൻ വിഷയത്തിൽ സിബിഎസ്ഇ സുപ്രീം കോടതിയിലേക്ക്
Thursday, May 25, 2017 11:39 AM IST
ന്യൂ​ഡ​ൽ​ഹി: മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​വ​ണ മോ​ഡ​റേ​ഷ​ൻ ന​ൽ​കാ​നാ​കി​ല്ലെ​ന്നും ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​ന് സാ​ഹ​ച​ര്യം ഒ​രു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് സി​ബി​എ​സ്ഇ. ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് ഇ​ന്നോ നാ​ളെ​യോ ഹ​ർ​ജി ന​ൽ​കു​മെ​ന്നാ​ണു സൂ​ച​ന.

അ​തി​നി​ടെ, സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാ ഫ​ലം യ​ഥാ​സ​മ​യം പു​റ​ത്തു വി​ടു​മെ​ന്ന് കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​ർ വ്യ​ക്ത​മാ​ക്കി. പ​രീ​ക്ഷാ ഫ​ലം ഉ​ട​ൻ പു​റ​ത്തു വി​ടും. വി​ദ്യാ​ർ​ഥി​ക​ൾ​ക്കു ഒ​രു ത​ര​ത്തി​ലു​ള്ള ആ​ശ​ങ്ക​യും വേ​ണ്ടെ ന്നും ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മോ​ഡ​റേ​ഷ​ൻ നി​ർ​ത്ത​ലാ​ക്കി​യ സി​ബി​എ​സ്ഇ​യു​ടെ തീ​രു​മാ​ന​ത്തി​ന് പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​റും അ​നു​കൂ​ല തീ​രു​മാ​ന​മാ​ണ് കൈ​ക്കൊ​ണ്ട ത്. ​വി​വി​ധ ത​രം ചോ​ദ്യ​പേ​പ്പ​റു​ക​ളു​ടെ മാ​ർ​ക്ക് തു​ല്യ​ത​പ്പെ​ടു​ത്തു​ന്ന​തി​ൽ തെ​റ്റി​ല്ല. മാ​ർ​ക്ക് കൂ​ട്ടി​ന​ൽ​കു​ന്ന​തി​നോ​ട് യോ​ജി​ക്കാ​നാ​വി​ല്ലെ​ന്നു​മാ​ണു മ​ന്ത്രി​യു​ടെ നി​ല​പാ​ട്.

ബു​ധ​നാ​ഴ്ച ഫ​ലം പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. മൂ​ല്യ​നി​ർ​ണ​യം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും നി​യ​മ പ്ര​ശ്ന​ങ്ങ​ൾ​മൂ​ലം ഫ​ല​പ്ര​ഖ്യാ​പ​നം വൈ​കി​പ്പി​ക്കു​ക​യാ​ണെ​ന്നാ​ണു സൂ​ച​ന. നേ​ര​ത്തെ ഈ ​വ​ർ​ഷം മു​ത​ൽ മോ​ഡ​റേ​ഷ​ൻ മാ​ർ​ക്ക് ഉ​ണ്ടാ​വി​ല്ലെ​ന്നു സി​ബി​എ​സ്ഇ അ​റി​യി​ച്ചി​രു​ന്നു.


എ​ന്നാ​ൽ, പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്പോ​ൾ മോ​ഡ​റേ​ഷ​ൻ സം​വി​ധാ​നം നി​ല​വി​ലു​ണ്ടാ​യി​രു​ന്നു​വെ​ന്നും പ​രീ​ക്ഷ ക​ഴി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ മോ​ഡ​റേ​ഷ​ൻ പി​ൻ​വ​ലി​ച്ച​ത് അ​നീ​തി​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ര​ക്ഷി​താ​ക്ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് മോ​ഡ​റേ​ഷ​ൻ തു​ട​ര​ണ​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

ഹൈ​ക്കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സി​ബി​എ​സ്ഇ മേ​ധാ​വി ആ​ർ.​കെ ച​തു​ർ​വേ​ദി കേ​ന്ദ്ര മാ​ന​വ​വി​ഭ​വ​ശേ​ഷി​മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​റു​മാ​യി ച​ർ​ച്ച​ന​ട​ത്തി​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട തി​ല്ലെ​ന്നും സ​മ​യ​ത്തു ത​ന്നെ ഫ​ലം പ്ര​ഖ്യാ​പി​ക്കു​മെ​ന്നും മാ​ന​വ​വി​ഭ​വ​ശേ​ഷ​മ​ന്ത്രി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു പ​റ​ഞ്ഞു.

സി​ബി​എ​സ്ഇ​യു​ടെ പ​ത്താം​ക്ലാ​സ് ഫ​ല​വും ഇ​തു​വ​രെ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല. പ​ന്ത്ര​ണ്ടാം ക്ലാ​സ് ഫ​ലം പു​റ​ത്തു​വ​ന്ന​ശേ​ഷ​മാ​ണ് സാ​ധാ​ര​ണ​നി​ല​യി​ൽ പ​ത്താം ക്ലാ​സ് ഫ​ലം പ്ര​ഖ്യാ​പി​ക്കാ​റു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.