പാൽ കന്പനികൾ രാസവസ്തുക്കൾ ചേർക്കുന്നുവെന്നു തമിഴ്നാട് മന്ത്രി
Thursday, May 25, 2017 12:16 PM IST
ചെ​​​ന്നൈ: പാ​​​ൽ‌ ദീ​​​ർ​​​ഘ​​​കാ​​​ലം കേ​​​ടു​​​കൂ​​​ടാ​​​തെ​​​യി​​​രി​​​ക്കാ​​​ൻ ഭൂ​​​രി​​​ഭാ​​​ഗം സ്വ​​​കാ​​​ര്യ പാ​​​ൽ ക​​​ന്പ​​​നി​​​ക​​​ളും രാ​​​സ​​​വ​​​സ്തു​​​ക്ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​വെ​​​ന്നു ത​​​മി​​​ഴ്നാ​​​ട് ക്ഷീ​​​ര​​​വി​​​ക​​​സ​​​ന മ​​​ന്ത്രി കെ.​​​ടി. രാ​​​ജേ​​​ന്ദ്ര ബാ​​​ലാ​​​ജി. മ​​​ന്ത്രി​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന​​​യ്ക്കെ​​​തി​​​രേ മി​​​ൽ​​​ക്ക് ഏ​​​ജ​​​ന്‍റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ രം​​​ഗ​​​ത്തെ​​​ത്തി.

വി​​​ഷ​​​യ​​​ത്തെ സാ​​​മാ​​​ന്യ​​​വ​​​ത്ക​​​രി​​​ക്കാ​​​തെ കു​​​റ്റ​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കാ​​​ൻ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ മ​​​ന്ത്രി​​​യോ​​​ടാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. അ​​​തേ​​​സ​​​മ​​​യം, വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന പാ​​​ൽ ശു​​​ദ്ധ​​​മാ​​​ണെ​​​ന്നു തെ​​​ളി​​​യി​​​ക്കാ​​​ൻ സാ​​​മൂ​​​ഹ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യോ സ​​​ർ​​​വ​​​ക​​​ക്ഷി സം​​​ഘ​​​ത്തെ​​​യോ ത​​​ങ്ങ​​​ളു​​​ടെ പ്ലാ​​​ന്‍റു​​​ക​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​ൻ മി​​​ൽ​​​ക്ക് ഏ​​​ജ​​​ന്‍റു​​​മാ​​​ർ അ​​​നു​​​വ​​​ദി​​​ക്കു​​​മോ​​യെ​​​ന്ന് മ​​​ന്ത്രി ചോ​​​ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.