മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ഇടിച്ചിറക്കി
മഹാരാഷ്‌ട്ര മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ ഇടിച്ചിറക്കി
Thursday, May 25, 2017 12:40 PM IST
മും​​​​​ബൈ: മ​​​​​ഹാ​​​​​രാ​​​​​ഷ്‌​​​​​ട്ര മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ദേ​​​​​വേ​​​​​ന്ദ്ര ഫ​​​​​ഡ്നാ​​​​​വി​​​​​സ് സ​​​​​ഞ്ച​​​​​രി​​​​​ച്ചി​​​​​രു​​​​​ന്ന ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​ർ സാ​​​​​ങ്കേ​​​​​തി​​​​​ക ത​​​​​ക​​​​​രാ​​​​​റി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ലാ​​​​​ത്തൂ​​​​​രി​​​​​ൽ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി ഇ​​​​​ടി​​​​​ച്ചി​​​​​റ​​​​​ക്കി. മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ഉ​​​​​ൾ​​​​​പ്പെ​​​​​ടെ നാ​​​​​ല് യാ​​​​​ത്ര​​​​​ക്കാ​​​​​രും ര​​​​​ണ്ടു ജീ​​​​​വ​​​​​ന​​​​​ക്കാ​​​​​രു​​​​​മാ​​​​​ണ് ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​റി​​​​​ൽ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. സം​​​​​സ്ഥാ​​​​​ന സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ ഉ​​​​​ട​​​​​മ​​​​​സ്ഥ​​​​​ത​​​​​യി​​​​​ലു​​​​​ള്ള ആ​​​​​റു വ​​​​​ർ​​​​​ഷം പ​​​​​ഴ​​​​​ക്ക​​​​​മു​​​​​ള്ള സു​​​​​ഖോ​​​​​യ് ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​റാ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​ത്തി​​​​​ൽ​​പ്പെ​​​​​ട്ട​​​​​ത്.

ഹെലികോപ്റ്റർ പൂ​​​​​ർ​​​​​ണ​​​​​മാ​​​​​യും ത​​​​​ക​​​​​ർ​​​​​ന്ന​​​​​താ​​​​​യി ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ജ​​​​​ന​​​​​റ​​​​​ൽ ഓ​​​​​ഫ് സി​​​​​വി​​​​​ൽ ഏ​​​​​വി​​​​​യേ​​​​​ഷ​​​​​ൻ പ​​​​​റ​​​​​ഞ്ഞു. ലാ​​​​​ത്തൂ​​​​​രി​​​​​ൽ ബി​​​​​ജെ​​​​​പി മ​​​​​റാ​​​​​ത്ത്‌​​​​​വാ​​​​​ഡ റീ​​​​​ജ​​​​​ണി​​​​​ന്‍റെ ശി​​​​​വ​​​​​ർ സം​​​​​വാ​​​​​ദ് സ​​​​​ഭ​​​​​യി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ക്കാ​​​​​ൻ പു​​​​​റ​​​​​പ്പെ​​​​​ട്ട​​​​​താ​​​​​യി​​​​​രു​​​​​ന്നു ഫ​​​​​ഡ്നാ​​​​​വി​​​​​സും സം​​​​ഘ​​​​വും. ലാ​​​​​ത്തൂ​​​​​രി​​​​​ൽ പോ​​​​​കും വ​​​​​ഴി ഹെ​​​​​ലി​​​​​കോ​​​​​പ്റ്റ​​​​​ർ സാ​​​​​ങ്കേ​​​​​തി​​​​​ക ത​​​​​ക​​​​​രാ​​​​​റി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി ഇ​​​​​ടി​​​​​ച്ചി​​​​​റ​​​​​ക്കി​​​​​യെ​​​​​ന്നും എ​​​​​ല്ലാ​​​​​വ​​​​​രും സു​​​​​ര​​​​​ക്ഷി​​​​​ത​​​​​രാ​​​​​ണെ​​​​​ന്നും ഫ​​​​​ഡ്നാ​​​​​വി​​​​​സ് ട്വീ​​​​​റ്റ് ചെ​​​​​യ്തു. ചോപ്പർ ഇ​​​​​ടി​​​​​ച്ചി​​​​​റ​​​​​ക്കി​​​​​യ നി​​​​​ല​​​​​ങ്ക​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് റോ​​​​​ഡ് മാ​​​​​ർ​​​​​ഗം 40 കി​​​​​ലോ​​​​​മീ​​​​​റ്റ​​​​​ർ അ​​​​​ക​​​​​ലെ​​​​​യു​​​​​ള്ള ല​​​​​ത്തൂ​​​​​രി​​​​​ലെ​​​​​ത്തി​​​​​യ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യും സം​​​​​ഘ​​​​​വും പ്ര​​​​​ത്യേ​​​​​ക വി​​​​​മാ​​​​​ന​​​​​ത്തി​​​​​ൽ മും​​​​​ബൈ​​​​​യി​​​​​ലേ​​ക്കു മ​​​​​ട​​​​​ങ്ങി. ഇ​​​​​ന്ന​​​​​ലെ ഉ​​​​​ച്ച​​​​​യ്ക്ക് 12 ഓ​​​​​ടെ​​​​യാ​​​​ണ് സാ​​​​​ങ്കേ​​​​​തി​​​​​ക ത​​​​​ക​​​​​രാ​​​​​ർ ശ്ര​​​​​ദ്ധ​​​​​യി​​​​​ൽ​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്നാണു പൈ​​​​​ല​​​​​റ്റ് ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ അ​​​​​ടി​​​​​യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി തി​​​​​രി​​​​​ച്ചി​​​​​റ​​​​​ക്കി​​​​​യ​​​​​ത്. ‌


ഐ​​​​​എ​​​​​എ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ൻ, മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ പേ​​​​​ഴ്സ​​​​​ണ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി, പേ​​​​​ഴ്സ​​​​​ണ​​​​​ൽ അ​​​​​സി​​​​​സ്റ്റ​​​​​ന്‍റ്, മാ​​​​​ധ്യ​​​​​മ ഉ​​​​​പ​​​​​ദേ​​​​​ഷ്ടാ​​​​​വ് എ​​​​​ന്നി​​​​​വ​​​​​രാ​​​​​ണ് കോ​​​​​പ്റ്റ​​​​​റി​​​​​ൽ ഉ​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്ന​​​​​ത്. പിഎയ്ക്കു നി​​​സാ​​​ര പ​​​രി​​​ക്കേ​​​റ്റ​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി ലാ​​​ത്തൂ​​​രി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.