വോട്ടിംഗ് യന്ത്രത്തിൽ തന്ത്രം: ഇലക്ഷൻ കമ്മീഷന്‍റെ വെല്ലുവിളി ഏറ്റെടുക്കാൻ എൻസിപി മാത്രം
Friday, May 26, 2017 12:07 PM IST
ന്യൂ​ഡ​ൽ​ഹി: വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളി​ൽ അ​ട്ടി​മ​റി സാ​ധ്യ​മാ​ണെ​ന്നു തെ​ളി​യി​ക്കാ​നു​ള്ള തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കാ​ൻ എ​ൻ​സി​പി ഒ​ഴി​കെ രാ​ഷ്‌ട്രീ​യ പാ​ർ​ട്ടി​ക​ൾ ആ​രും മു​ന്നോ​ട്ടു വ​ന്നി​ല്ല. ഇ​തും സം​ബ​ന്ധി​ച്ച ച​ട്ട​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്ത​ക​യാ​ണു വേ​ണ്ട​തെ​ന്നു വ്യ​ക്ത​മാ​ക്കി​യ കോ​ണ്‍ഗ്ര​സും ആം ​ആ​ദ്മി പാ​ർ​ട്ടി​യും വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്തി​ല്ല. സി​പി​എം, ബി​ജെ​ഡി, ആ​ർ​എ​ൽ​ഡി തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ൾ വോ​ട്ടിം​ഗ് മെ​ഷീ​ന്‍റെ വി​ശ്വാ​സ്യ​ത തെ​ളി​യി​ക്കു​ന്ന പ​രീ​ക്ഷ​ണം നി​രീ​ക്ഷി​ക്കും.

ഇ​തു സം​ബ​ന്ധി​ച്ച സ​മ​യ​പ​രി​ധി ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​വ​സാ​നി​ച്ചു​വെ​ങ്കി​ലും വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ത്ത് എ​ൻ​സി​പി ഒ​ഴി​കെ രാ​​ഷ്‌ട്രീയ ക​ക്ഷി​ക​ൾ ആ​രും ത​ന്നെ എ​ത്തി​യി​ല്ലെ​ന്നാ​ണ് വി​വ​രം. അ​തി​നി​ടെ വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ലെ മ​ദ​ർ ബോ​ർ​ഡി​ൽ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി ആം ​ആ​ദ്മി പാ​ർ​ട്ടി ന​ൽ​കി​യ അ​പേ​ക്ഷ ക​മ്മീ​ഷ​ൻ നി​ഷേ​ധി​ച്ചു.


വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി പ്ര​തി​നി​ധി​ക​ളെ അ​യ​യ്ക്കാ​ൻ കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​പ്പെ​ട്ടു തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു ക​ത്ത​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഇ​തും ക​മ്മീ​ഷ​ൻ നി​ഷേ​ധി​ച്ചു.

നി​ർ​ദേ​ശി​ച്ച സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽത്ത​ന്നെ പാ​ർ​ട്ടി​യു​ടെ പ്ര​തി​നി​ധി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി. വോ​ട്ടിം​ഗ് മെ​ഷീ​നി​ൽ കൃ​ത്രിമം ന​ട​ക്കു​മെ​ന്ന ആ​രോ​പ​ണം തെ​ളി​യി​ക്കു​ന്ന​തി​നാ​യി ജൂ​ണ്‍ മൂ​ന്നു മു​ത​ൽ അ​ഞ്ചു ദി​വ​സ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ അ​വ​സ​രം ന​ൽ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.